Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ... -ജെ.പി നദ്ദ

text_fields
bookmark_border
കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ... -ജെ.പി നദ്ദ
cancel

ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാനും ഹിമാചൽ പ്രദേശിൽനിന്നും ലോക്സഭയിലേക്ക് മത്സരിക്കാനും ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം നടിയും ബി.ജെ.പി അനുകൂലിയുമായ കങ്കണ റണാവത്ത് വെളി​പ്പെടുത്തിയിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കങ്കണയെ പാർട്ടിയിൽ ചേരാൻ ക്ഷണിക്കുകയാണെന്നും എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും നദ്ദ പറഞ്ഞു.

''കങ്കണ റണാവത്ത് പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശാലമായ ഇടമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടിൽ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി മുതൽ പാർലമെന്ററി ബോർഡ് വരെ'' -ജെ. പി നദ്ദ പറഞ്ഞു.

''എല്ലാവരെയും ബി.ജെ.പിയിൽ ചേരാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ ഏത് തരത്തിലാണ് പാർട്ടി തീരുമാനിക്കുന്നത് എന്ന് പറയാനാകില്ല. ഉപാധികൾക്കനുസൃതമായി ഞങ്ങൾ ആരെയും എടുക്കുന്നില്ല. ഞങ്ങൾ എല്ലാവരോടും പറയുന്നു, നിങ്ങൾ നിരുപാധികമായി വരണം. അതിനുശേഷം മാത്രമേ പാർട്ടി തീരുമാനിക്കൂ'' -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kangana Ranaut is welcome to join BJP but...: JP Nadda
Next Story