Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കങ്കണ
cancel
Homechevron_rightNewschevron_rightIndiachevron_rightസുശാന്തിൻെറ മരണം...

സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കങ്കണ

text_fields
bookmark_border

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുതിൻെറ മരണവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്ന്​ നടി കങ്കണ റണൗട്ട്​. ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ മഹാരാഷ്​ട്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. അന്വേഷണം നടപടിക്രമങ്ങൾക്കും​ ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നായിരുന്നു സർക്കാരിൻെറ വാദം. ബിഹാർ സർക്കാരിൻെറ ആവശ്യപ്രകാരം കേസ്​ സി.ബി.ഐ ഏറ്റെടുത്തിരുന്നു.

'സുശാന്ത്​ സിങ്​ രാജ്​പുതിൻെറ മരണത്തിൽ ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സത്യം അറിയാൻ ഞങ്ങൾ അർഹരാണ്​.'കങ്കണ വിഡിയോയിൽ പറയുന്നു. സുശാന്തിൻെറ മരണത്തിന്​ ശേഷം നിരവധി വിവാദ പ്രസ്​താവനകൾ താരം നടത്തിയിരുന്നു.

ബോളിവുഡിൽ സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്​ഥാനത്തിലുള്ള വിവേചനവുമുണ്ടെന്ന്​ തുറന്നു പറഞ്ഞിരുന്നു. ഇതിൻെറ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട്​, സോനം കപൂർ ത​ുടങ്ങിയ താരങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നു. സുശാന്തിൻെറ മരണത്തിന്​ പിന്നാലെ തപ്​സി പന്നു, സ്വര ഭാസ്​കർ, ആയുഷ്​മാൻ, ഖുറാന, അനുരാഗ്​ കശ്യപ്​ തുടങ്ങിയവർക്കെതിരെയും കങ്കണ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh RajputSushant Death
News Summary - Kangana Ranaut Demands CBI Inquiry In Sushants Case
Next Story