Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്റർ...

ട്വിറ്റർ ഹിന്ദുഫോബിക്ക് ദേശവിരുദ്ധ മാധ്യമമെന്ന്​ കങ്കണയുടെ ട്വീറ്റ്​

text_fields
bookmark_border
ട്വിറ്റർ ഹിന്ദുഫോബിക്ക് ദേശവിരുദ്ധ മാധ്യമമെന്ന്​ കങ്കണയുടെ ട്വീറ്റ്​
cancel
camera_alt

കങ്കണ റണാവത്ത്​

ന്യൂഡൽഹി: ട്വിറ്റർ ഹിന്ദുഫോബിക്ക്​ ദേശവിരുദ്ധ മാധ്യമമ​ാണെന്ന്​ ബോളിവുഡ് താരം കങ്കണ റണാവത്ത്​. രാജ്യത്ത്​ ട്വിറ്റർ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെ തന്നെയാണ ്​കങ്കണ ട്വിറ്ററിനെതിരെ രംഗത്തുവന്നത്​.

കേന്ദ്ര സർക്കാരിന്‍റെ ട്വിറ്റര്‍ നിരോധന വാര്‍ത്തകളെ ട്വീറ്റിൽ കങ്കണ പിന്തുണച്ചു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.

'കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാന്‍ ഹിന്ദുഫോബിക്, ദേശവിരുദ്ധ മാധ്യമമായ ട്വിറ്ററിന്‍റെ ആവശ്യമില്ല'- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിനെതിരെ കങ്കണയുടെ പ്രതികരണം. അധികം വൈകാതെ ട്വിറ്റര്‍ തന്നെ അമിത്​ ഷായു​ടെ ചിത്രം പുനസ്ഥാപിക്കുകയും ചെയ്തു.

ലഡാക്കിലെ ലേ എന്ന ജില്ല ജമ്മുകശ്മീരിന്‍റെ ഭാഗമായി കാണിക്കുന്ന ഭൂപടം ട്വിറ്ററില്‍ വന്നത്​​ വലിയ വിവാദമായിരുന്നു. ഇൗ സംഭവത്തിൽ ട്വിറ്ററില്‍ നിന്ന്​ കേന്ദ്രം വിശദീകരണം തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitter
News Summary - Kangana Ranaut calls Twitter Hinduphobic
Next Story