'ഓക്സിജൻ ഇല്ലേ?; മരങ്ങൾ വെച്ചുപിടിപ്പിക്കൂ, വേദിക് ഭക്ഷണം ശീലിക്കൂ' -കങ്കണയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശം
text_fieldsന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് രാജ്യത്ത് ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് പങ്കുവെച്ച ട്വീറ്റിന് നേരെ വിമർശനവുമായി സമൂഹമാധ്യമങ്ങൾ.
കങ്കണ ട്വീറ്റ് ചെയ്തതിങ്ങനെ: ''ആർക്കെങ്കിലും ഓക്സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതൊക്കെ ചെയ്യണം. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്സിജൻ ക്ഷാമത്തിനുള്ള സ്ഥിരമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്ത്രങ്ങളെ പുനരുപയോഗം ചെയ്യുക. വേദിക് ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീറാം''.
എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി നിരവധി പേർ രംഗത്തെത്തി. ജനങ്ങൾ പ്രാണവായുവിനായി കേഴുേമ്പാഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന് നിരവധി പേർ മറുപടിയായി പറഞ്ഞു. ഐ.സി.യുവിൽ ഓക്സിജനായി ഡോക്ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത് തലച്ചോറില്ലാത്ത നിർദേശമാണെന്നും നിരവധി പേർ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

