Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിണ്ടാതിരിക്കു വിഡ്​ഢി, അവർ കർഷകരല്ല തീവ്രവാദികൾ; കർഷകസമരത്തെ പിന്തുണച്ച റിഹാനക്ക്​ കങ്കണയുടെ വിമർശനം

text_fields
bookmark_border
DSGMC member sends legal notice to Kangana Ranaut for tweet on farmers protest
cancel

മുംബൈ: കർഷകസമരത്തിന്​ പിന്തുണയറിയിച്ച പോപ്​ താരം റിഹാനക്കെതിരെ വിമർശനവുമായി ബോളിവുഡ്​ താരം കങ്കണ റണാവത്ത്​. ട്വിറ്ററിലൂടെയാണ്​ കങ്കണയുടെ മറുപടി. സമരം നടത്തുന്നവർ കർഷകരല്ല തീവ്രവാദികളാണെന്ന്​ കങ്കണ റണാവത്ത്​ പറഞ്ഞു.

അവരെ കുറിച്ച്​ ആരും സംസാരിക്കില്ല കാരണം അവർ കർഷകരല്ല, തീവ്രവാദികളാണ്​. ഇന്ത്യയെ വിഭജിക്കാനാണ്​ അവരുടെ ശ്രമം. വിഭജിക്കപ്പെട്ട ഇന്ത്യയെ ചൈനീസ്​ കോളനിയാക്കാനാണ്​ അവരുടെ ശ്രമം. മിണ്ടാതിരിക്കു വിഡ്​ഢി, ഞങ്ങൾ നിങ്ങളെ പോലെ രാജ്യത്തെ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന്​ കങ്കണ ട്വീറ്റ്​ ചെയ്​തു.

പോപ്​ താരം റിഹാനയും കർഷകസമരത്തിന്​ പിന്തുണയറിയിച്ചിരുന്നു. കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ്​ നിരോധനത്തിന്‍റെ വാർത്ത പങ്കുവെച്ചായിരുന്നു ട്വീറ്റ്​. എന്തുകൊണ്ടാണ്​ നമ്മൾ ഇതിനെക്കുറിച്ച്​ സംസാരിക്കാത്തതെന്ന്​ ചോദിച്ചായിരുന്നു റിഹാന വാർത്ത പങ്കുവെച്ച്​ കർഷകസമരത്തിന്​ പിന്തുണയറിയിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story