Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൈജീരിയയിലും...

നൈജീരിയയിലും ഗംഗയുണ്ടെന്ന്​ മനസിലായി, ഒരു മനോരോഗിയുടെ വിനോദങ്ങൾ; കങ്കണയെ ട്രോളി അൽക്ക ലാംബ

text_fields
bookmark_border
kangana ranaut and alka lamba covid nigeria ganga
cancel

ഡല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേതാണെന്ന് പറഞ്ഞ ബോളിവുഡ് നടി കങ്കണയെ പരിഹസിച്ച്​ ആംആമ്​ദി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അല്‍ക്ക ലാംബ. ട്വിറ്ററിൽ വിലക്ക്​ നേരിടുന്ന കങ്കണ ഇപ്പോൾ ഇൻസ്​റ്റഗ്രാം വീഡിയോകളായാണ്​ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്​. 'ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു,'-കങ്കണ ഇൻസ്​റ്റഗ്രാം വീഡിയോയിൽ പറയുന്നു.


ഇന്ത്യയില്‍ എന്ത് ദുരന്തങ്ങൾ സംഭവിച്ചാലും കുറച്ചുപേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതി​െൻറ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ?- കങ്കണ ചോദിക്കുന്നു. ഇതിനെ പരിഹസിച്ചാണ്​ അൽക്ക ലാംബ ട്വിറ്ററിൽ പ്രതികരിച്ചത്​.

'വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ നൈജീരിയയില്‍ ഉള്ളതാണ്. നൈജീരിയയിലും ഗംഗയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. അതിലൂടെ ഒഴുകുന്ന ശവശരീരങ്ങള്‍ ഇന്ത്യക്കാരുടെതല്ല, നൈജീരിയക്കാരുടേതാണ്. വാഴ്ത്തപ്പെട്ടവളാണ് നിങ്ങള്‍, ഇനി ഉറങ്ങിക്കോളൂ,'-അല്‍ക്ക ലാംബ ട്വീറ്റ് ചെയ്​തു. കോവിഡ്​ സമയത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ്​ ഇപ്പോൾ നടക്കുന്നതെന്നാണ്​ കങ്കണ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alka lambagangaKangana Ranut#Covid19
Next Story