ലോക്സഭ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥിയായി ബി.ജെ.പി കങ്കണ റണാവത്തിനേയും പരിഗണിക്കുന്നു
text_fieldsന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക് നടക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ബോളിവുഡ് നടി കങ്കണ റണാവത്തിനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. ഇത് കൂടാതെ മണാലിയിൽ അവർ പുതിയ വീട് വാങ്ങുകയും ചെയ്തിട്ടുണ്ട്. മണാലിയും മാണ്ഡി ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്.
ബി.ജെ.പി നേതാവ് പങ്കജ് ജാംവാൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവ് അജയ്, മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ വിശ്വസ്തൻ നിഹാൽ ചന്ദ്, കാർഗിൽ യുദ്ധനായകൻ കുശാൽ താക്കൂർ എന്നിവരും മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണ്. രാംസ്വരൂപ് ശർമ്മയുടെ മരണത്തെ തുടർന്നാണ് മാണ്ഡിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. ഇതുകൂടാതെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിെനാപ്പം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

