Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാഞ്ചി മഠാധിപതി സ്വാമി...

കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു

text_fields
bookmark_border
കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്ടിലെ കാഞ്ചീപുരത്തുള്ള കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി (83) അന്തരിച്ചു. ഇളയ മഠാധിപതിയും എഴുപതാം ശങ്കരാചാര്യരുമായ വിജയേന്ദ്ര സരസ്വതി പുതിയ മഠാധിപതിയായി ചുമതലയേറ്റു. അറുപത്തിയൊമ്പതാം ശങ്കരാചാര്യരായിരുന്ന ജയേന്ദ്ര സരസ്വതിക്ക് ബുധനാഴ്​ച രാവിലെ​ ഹൃദയാഘാതം അനുഭവപ്പെടുകയും ഒമ്പതു​ മണിയോടെ​ അന്ത്യം സംഭവിക്കുകയുമായിരുന്നു​.

ദീർഘകാലമായി അസുഖബാധിതനായ അദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്ന്​ ബുധനാഴ്​ച രാവിലെയാണ്​ മഠത്തിനു സമീപത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​​. വ്യാഴാഴ്​ച രാവിലെ 7.30 വരെ മഠത്തിൽ പൊതു ദർശനത്തിനു​െവക്കും. സംസ്കാരച്ചടങ്ങായ വൃന്ദാവന പ്രവേശന കാര്യകർമം രാവിലെ എട്ടിനു തുടങ്ങും. മുൻ മഠാധിപതി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ സമാധിക്കു സമീപമാണ്​ സമാധിയിരുത്തുക. സമാധിയിരുത്തൽ ചടങ്ങുകൾക്കു പുതിയ മഠാധിപതിയായി ചുമതല​േയറ്റ വിജയേ​​ന്ദ്ര സരസ്വതി നേതൃത്വം നൽകും. സംസ്​കാര ചടങ്ങിൽ​ ആർ.എസ്​.എസ്​ ദേശീയ ജനറൽ സെക്രട്ടറി സുരേഷ്​ ജോഷിയും എത്തുന്നുണ്ട്​. 

​െറയിൽവേ ക്ലർക്കായിരുന്ന മഹാദേവ അയ്യരുടെയും സരസ്വതി അമ്മാളി​​​​െൻറയും മൂത്ത മകനായി 1935 ജൂ​ൈല 18നു തിരുവാരൂർ ജില്ലയിലെ ഇരുൾനീക്കി ഗ്രാമത്തിലാണ്​ ജനനം. സുബ്രഹ്മണ്യ മഹാദേവ് അയ്യരെന്നായിരുന്നു ആദ്യ പേര്. ചെറുപ്പം മുതൽ വേദ പഠനത്തിൽ തൽപരനായിരുന്നു. 1954ൽ ചന്ദ്രശേഖരേന്ദ്ര സരസ്വതിയിൽനിന്ന്​ സന്യാസദീക്ഷ സ്വീകരിച്ച്​ ജയേന്ദ്ര സരസ്വതിയായി. 19ാം വയസ്സിലാണ്​ കാഞ്ചി മഠത്തി​​​​െൻറ 69ാം ശങ്കരാചാര്യരായി നിയമിക്കപ്പെട്ടത്. 1994 ജനുവരി എട്ടു മുതൽ മഠാധിപതിയായി ചുമതലയേറ്റു.

ഗുരുവിനൊപ്പവും തനിച്ചും കാൽനടയായി രാജ്യം ചുറ്റിയിട്ടുള്ള ജയേന്ദ്ര സരസ്വതി നേപ്പാളിലും പര്യടനം നടത്തിയിട്ടുണ്ട്.ബ്രാഹ്മണരുടെ ആത്മീയകേന്ദ്രമെന്ന നിലയിൽ അറിയപ്പെട്ടിരുന്ന  കാഞ്ചി മഠത്തെ സാമൂഹികവത്​കരിച്ച ശങ്കരാചാര്യരായാണ്​ ജയേന്ദ്ര സരസ്വതി അറിയപ്പെടുന്നത്. ഇതിനിടെ, അദ്ദേഹവും മഠവും വിവാദങ്ങളിലും നിറഞ്ഞുനിന്നു.അദ്ദേഹത്തി​​​​െൻറ നേതൃത്വത്തിൽ സാമൂഹികസേവന മേഖലയിലെ മഠത്തി​​​​െൻറ സാന്നിധ്യം പതിന്മടങ്ങ് വിപുലീകരിച്ചു. ജൻ കല്യാൺ, ജൻ ജാഗരൺ തുടങ്ങിയ പദ്ധതികളിലൂടെ നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

മഠത്തിനു കീഴിൽ ഇന്ന്​ 44 ആശുപത്രികളും ഡീംഡ് സർവകലാശാലയും പ്രവർത്തിക്കുന്നു. കാഞ്ചി മഠത്തിൽ ബ്രാഹ്മണർക്കു മാത്രം നൽകിയിരുന്ന സൗജന്യ ഉച്ചഭക്ഷണം സന്ദർശകർക്കെല്ലാം നൽകിത്തുടങ്ങിയത് അദ്ദേഹമാണ്. തമിഴ്​നാട്ടിലെ  ദലിത് കോളനികളിൽ നിരന്തര സന്ദർശനം നടത്തിയ അദ്ദേഹം അവിടെ സേവനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അയോധ്യ കേസിലെ തർക്കപരിഹാരത്തിനു മധ്യസ്ഥനായി ഹിന്ദു^മുസ്‌ലിം മതനേതാക്കളുമായി  നിരവധി ചർച്ചകൾ നടത്തിയെങ്കിലും വിജയംകണ്ടില്ല.

വരദരാജ പെരുമാൾ ക്ഷേത്രത്തിലെ മാനേജറായിരുന്ന ശങ്കരരാമ​​​​െൻറ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട്​ ജയിലിലായതോടെ വിവാദ നായകനുമായി. 2004  നവംബർ മുതൽ മൂന്നു മാസം ജയിലിൽ കഴിഞ്ഞു. പിന്നീട്​ കേസിൽ കോടതി കുറ്റമുക്തനാക്കിയെങ്കിലും ജയേന്ദ്ര സരസ്വതിയുടെ പ്രതാപത്തിന്​ മങ്ങലേറ്റു. 1987ൽ അദ്ദേഹത്തെ മഠത്തിൽനിന്നു കാണാതായതും കോളിളക്കം സൃഷ്​ടിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം കർണാടകയിലെ തലകാവേരിയിൽനിന്നു കണ്ടെത്തിയശേഷം മഠത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.രണ്ടായിരം വർഷംമുമ്പ്​ ആദി ശങ്കരാചാര്യർ  സ്ഥാപിച്ചതാണ്​ കാഞ്ചി മഠമെന്നാണ്​ വിശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanchi mattShankaracharya Jayendra SaraswathiKanchipuram
News Summary - Kanchi Matt chief Swami Jayendra Saraswathi passed away - India news
Next Story