Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാഞ്ച ​െഎലയ്യയെ...

കാഞ്ച ​െഎലയ്യയെ വീട്ടുതടങ്കലിലാക്കി

text_fields
bookmark_border
KANCHAILAIAH
cancel

ഹൈദരാബാദ്​: പ്രമുഖ ദലിത്​ എഴുത്തുകാരൻ കാഞ്ച ​െഎലയ്യയെ ശനിയാഴ്​ച അധികൃതർ വീട്ടുതടങ്കലിലാക്കി. വിജയവാഡയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നത്​ തടയാനായിരുന്നു നടപടി. അതേസമയം, സമ്മേളനത്തിൽ​ പ​െങ്കടുക്കാൻ വിജയവാഡ പൊലീസ്​ അനുമതി ​നിഷേധിക്കുകയും ചെയ്​തു. 

സമ്മേളനത്തിന്​ അനുമതിയില്ലെന്നും ഇതിൽ പ​െങ്കടുക്കാൻ വീട്ടിൽനിന്ന്​ ഇറങ്ങിയാൽ അറസ്​റ്റ്​ ചെയ്യുമെന്നും ഹൈദരാബാദ്​ തർനാക പൊലീസ്​ അദ്ദേഹത്തോട്​ പറയുകയായിരുന്നു.

‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്​തകത്തി​​​​െൻറ​ പേരിൽ ആര്യവൈശ്യസമുദായം കാഞ്ച ​െഎലയ്യ​ക്കെത​ിരെ വൻ പ്രതിഷേധത്തിലാണ്​. ഇൗയിടെ അദ്ദേഹത്തി​​​​െൻറ കാർ തടഞ്ഞ്​ ആക്രമിക്കുകയും ചെയ്​തു.

എന്നാൽ, പുസ്​തകം നി​േരാധിക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ്​ നൂറുകണക്കിന്​ പേർ അദ്ദേഹത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ വീടിനുചുറ്റും തടിച്ചുകൂടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhramalayalam newshouse arrestKancha Ilaiah
News Summary - Kancha Ilaiah placed under house arrest in Andhra -India News
Next Story