Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടി കാമിയ കോൺ​ഗ്രസിൽ;...

നടി കാമിയ കോൺ​ഗ്രസിൽ; 'പ്രിയങ്ക ​ഗാന്ധിയെ എനിക്കേറെയിഷ്​ടം'

text_fields
bookmark_border
Kamya Panjabi
cancel
camera_alt

കാമിയ പഞ്ചാബി കോൺഗ്രസിൽ ചേർന്നപ്പോൾ. മുംബൈ കോൺ​ഗ്രസ്​ പ്രസിഡന്‍റ്​ ജ​ഗ്​തപ് ഭായി സമീപം

മുംബൈ: പ്രമുഖ ടെലിവിഷൻ താരം കാമിയ ശലഭ് ഡം​ഗ് (കാമിയ പഞ്ചാബി) കോൺ​ഗ്രസിൽ ചേർന്നു. മുംബൈ കോൺ​ഗ്രസ്​ പ്രസിഡന്‍റ്​ ജ​ഗ്​തപ് ഭായിയുടെ നേതൃത്വത്തിലായിരുന്നു കാമിയയുടെ പാർട്ടി പ്രവേശനം.

'അധികാരമല്ല, നല്ല പ്രവൃത്തികളാണ് പ്രധാനം. പ്രിയങ്കാ ​ഗാന്ധിയുടെ പ്രവർത്തനരീതി ഞാൻ ഏറെ ഇഷ്​ടപ്പെടുന്നു. ഏറെക്കാലമായി കോൺ​ഗ്രസ്സിൽ അംഗമാകാൻ ആ​ഗ്രഹിച്ചിരുന്നതായും പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസ്​. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്ന വ്യക്തിയെന്ന നിലയിൽ കോൺ​ഗ്രസിനോടൊപ്പം ചേർന്ന് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുകയെന്നതാണ് ലക്ഷ്യം. അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയല്ല രാഷ്ട്രീയത്തിലേക്ക് വന്നത്, സമൂഹത്തിനായി നല്ലത് ചെയ്യണം. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നത്. രാഷ്ട്രീയ രം​ഗത്ത് സജീവമായ പ്രവർത്തനങ്ങളുണ്ടാകും'- കാമിയ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressKamya Panjabi
News Summary - Actor Kamya Panjabi Joins Congress
Next Story