Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു കേന്ദ്രീകൃത...

പശു കേന്ദ്രീകൃത സ്​റ്റാർട്ടപ് തുടങ്ങാൻ പശു കോഴ്​സ്​ പദ്ധതിയുമായി കാമധേനു കമീഷൻ

text_fields
bookmark_border
kamdhenu commission
cancel

ന്യൂഡൽഹി: പശു വെറും പശുവല്ലാത്ത കാലത്ത്​ പശു കേന്ദ്രീകൃത സ്​റ്റാർട്ടപ് തുടങ്ങാൻ പ്രത്യേക കോഴ്​സിന്​ പദ്ധതി യുമായി മോദിസർക്കാറി​​​െൻറ ദേശീയ കാമധേനു കമീഷൻ. പാലിൽ സ്വർണമുണ്ടെന്നും പശു ഓക്​സിജൻ നൽകുമെന്നും മറ്റും വാദിച ്ച്​ ബി.ജെ.പി നേതാക്കൾ ശ്രദ്ധ പിടിച്ചു പറ്റുന്നതിനിടയിലാണ്​ കാമധേനു കമീഷ​​​െൻറ കടന്നുവരവ്​. പശുക്കളുമായി ബന് ധപ്പെട്ട ആത്മീയ, സാമൂഹിക, സാമ്പത്തിക വശങ്ങൾ പഠിപ്പിക്കാനാണ്​ കമീഷൻ കോഴ്​സ്​ ആരംഭിക്കുന്നത്​. കേന്ദ്ര മൃഗ സംര ക്ഷണ മന്ത്രാലയത്തിന്​ കീഴിലുള്ള കാമധേനു കമീഷൻ, സ്വയംഭരണ സ്​ഥാപനമായ സംരംഭകത്വ വികസന ഇൻസ്​റ്റിറ്റ്യൂട്ടുമായി (ഇ.ഡി.​െഎ.ഐ) ചേർന്നാണ്​ കോഴ്​സ്​ തുടങ്ങുന്നത്​.

പശുവുമായി ബന്ധപ്പെട്ട 80 ക്ലാസുകൾ കോഴ്​സി​​​െൻറ ഭാഗമായി നൽകും. കോഴ്​സ്​ ആരംഭിക്കുന്നതിന്​ ഇ.ഡി.​െഎ.ഐയുമായി ​മൃഗ സംരക്ഷണ മ​ന്ത്രാലയം കരാർ ഒപ്പുവെക്കുമെന്ന്​ കാമധേനു കമീഷൻ ചെയർമാൻ വല്ലഭ്​ കട്ടാരിയ പറഞ്ഞു. പശു കേന്ദ്രീകൃത വ്യവസായത്തിൽ വലിയ സാധ്യതകളാണുള്ളത്​. എന്നാൽ, ഇൗ മേഖലയെക്കുറിച്ച്​ പുതിയ സംരഭകർക്ക്​ ആവശ്യമായ അറിവില്ല. അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ്​ കോഴ്​സ്​ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇ.ഡി.​െഎ.ഐയുമായി ചേർന്ന്​ പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും ആരംഭിക്കുമെന്നും കട്ടാരിയ പറഞ്ഞു. ആത്മീയം, സാമൂഹികം, സാമ്പത്തികം അടക്കം അഞ്ചു വിഭാഗമായി തിരിച്ചാണ്​ കോഴ്​സ്​. ഈ മേഖലയിലെ ന​ിക്ഷേപ സാധ്യതകൾ, പശുവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും കോഴ്​സിലൂടെ നൽകും.

ഗോമൂത്രവും ചാണകവും വാണിജ്യവത്​കരിക്കാനായാൽ പാലുൽപാദനം കുറയുന്നതോടെ പശുവിനെ ഉപേക്ഷിക്കേണ്ട അവസ്ഥ കർഷകർക്ക് ഒഴിവാക്കാമെന്ന്​ നേരത്തേ, ഗാന്ധിനഗറിലെ എൻറർപ്രണർഷിപ് ​െഡവലപ്മ​​െൻറ്​ ഇൻസ്​റ്റിറ്റ്യൂട്ട്​​ ഓഫ് ഇന്ത്യയിൽ നടന്ന ​സെമിനാറിൽ കട്ടാരിയ ചൂണ്ടിക്കാട്ടിയിരുന്നു. പശു കേന്ദ്രീകൃത സ്​റ്റാർട്ടപ്പുകൾ തുടങ്ങുന്നവർക്ക്​ ആദ്യം മുതൽ മുടക്കി​​​െൻറ 60 ശതമാനം വരെ നൽകുമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്​. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ്​ കാ​മധേനു കമീഷൻ പ്രഖ്യാപിച്ചത്​. ബജറ്റിൽ ​ 500 കോടി രൂപ കമീഷന്​ വകയിരുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowkamdhenu commission
News Summary - kamdhenu commission
Next Story