Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ കമൽനാഥ്​...

മധ്യപ്രദേശിൽ കമൽനാഥ്​ സർക്കാർ രാജി വെച്ചു

text_fields
bookmark_border
മധ്യപ്രദേശിൽ കമൽനാഥ്​ സർക്കാർ രാജി വെച്ചു
cancel

ഭോപ്പാൽ: 15 മാസം നീണ്ട ഭരണത്തിനൊടുവിൽ മധ്യപ്രദേശിൽ കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ ​സർക്കാർ രാജി വെ ച്ചു. സംസ്ഥാനത്ത്​ വിശ്വാസ വോ​ട്ടെടുപ്പ്​ നടക്കാനിരിക്കെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി​ കമൽ നാഥ്​ രാജി പ്രഖ്യാപിച്ചത്​. ഉച്ചയോടെ കമൽനാഥ്​ ഗവർണർക്ക്​ രാജിക്കത്ത്​ കൈമാറി.

രാജാവിനേയും മറ്റ്​ 22 എം.എൽ.എ മാരേയും കൂട്ടി ബി.ജെ.പി മധ്യപ്രദേശ്​ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്​. 15 മാസത്തെ ഭരണം കൊണ്ട്​ ജനങ്ങൾ ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. 20 ലക്ഷം കർഷകർക്ക്​ വായ്​പയിൽ ഇളവ്​ നൽകി. യുവാക്കൾക്ക്​ തൊഴിൽ നൽകാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. വൈദ്യുതി നിരക്കിളവിൻെറ ആനുകൂല്യം ഒരു കോടി ആളുകൾക്ക്​ ലഭിച്ചുവെന്നും കമൽനാഥ്​ പറഞ്ഞു. 2018ൽ കോൺഗ്രസിനാണ്​ മധ്യപ്രദേശ്​ ഭരിക്കാനുള്ള അനുവാദം ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നതോടെയാണ്​ മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്​. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാരെ ബംഗളൂരുവിലേക്ക്​ മാറ്റിയതോടെ കമൽനാഥ്​ സർക്കാറിന്​ ഭൂരിപക്ഷം നഷ്​ടമായി. തുടർന്ന്​ ബജറ്റ്​ സമ്മേളനം തുടങ്ങിയ മാർച്ച്​ 16നു​ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന്​ ഗവർണർ ആവശ്യപ്പെട്ടു. കോവിഡ്​ പടരുന്നത്​ ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച്​ 26 വരെ സ്​പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനാൽ വിശ്വാസ വോ​ട്ടെടുപ്പ്​ നടന്നില്ല.

മാ​ർ​ച്ച്​ 16ന്​ ​വി​ശ്വാ​സ​വോ​ട്ട്​ തേ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ​നി​യാ​ഴ്​​ച​യും ചൊ​വ്വാ​ഴ്​​ച ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടു​മാണ്​​ ഗ​വ​ർണ​ർ ക​ത്തു​ക​ൾ ന​ൽ​കി​യത്​. ഉടൻ വിശ്വാസവോട്ട്​ തേടണമെന്ന ഗവർണർ ലാൽജി ടണ്ഡ​​​​​​െൻറ നിർദേശം സ്​പീക്കർ നിരസിക്കുകയായിരുന്നു.

തുടർന്ന്​​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്​ സിങ്​ ചൗഹാനും ഒമ്പത്​ ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി തീർപ്പ്​.

രാജിസന്നദ്ധത അറിയിച്ച 16 വിമത എം.എൽ.എമാരുടെ രാജി വെള്ളിയാഴ്​ച സ്​പീക്കർ സ്വീകരിക്കുകയും ചെയ്​തു. കമൽനാഥ്​ സർക്കാറിൽ മന്ത്രിമാരായ ആറു പേരുടെ രാജി സ്​പീക്കർ നേരത്തെ സ്വീകരിച്ചിരുന്നു. ഇതോടെ രാജിവെച്ച എം.എൽ.എമാരുടെ എണ്ണം 22 ആയി. വിമത എം.എൽ.എമാരുടെ രാജി കൂടി സ്വീകരിച്ചതോടെ കമൽ നാഥ്​ സർക്കാറിനുള്ള പിന്ത​ുണ 108ൽ നിന്ന്​ 92 ആയി കുറയുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskamalnathmalayalam newsindia newsBJP
News Summary - Kamalnath government-India news
Next Story