ചെന്നൈ: സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് കമൽഹാസൻ. യോഗേന്ദ്ര യാദവ് തെൻറ സഹോദരനാണ്. മറ്റൊരു സംസ്ഥാനത്തിലെ രാഷ്്ട്രീയ നേതാവായ യോഗേന്ദ്ര യാദവ് തമിഴ്നാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ അറിയുന്നതിനാണ് എത്തിയതെന്നും കമൽഹാസൻ പറഞ്ഞു.
യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടി വിമർശിക്കേണ്ടതും അപലപിക്കേണ്ടതുമാണ്. അഭിപ്രായങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണിത്. ഏകാധിപത്യമാണ് തമിഴ്നാട് സർക്കാർ നടപ്പാക്കുന്നതെന്നും കമൽഹാസൻ കുറ്റപ്പെടുത്തി. സമരക്കാർ ക്ഷണിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിലെത്തിയതെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനും കാര്യങ്ങൾ പഠിക്കുന്നതിനുമാണ് പോയതെന്നും യോഗേന്ദ്ര യാദവ് നേരത്തെ പറഞ്ഞിരുന്നു.
10,000 കോടി രൂപ ചെലവിൽ സേലത്തെയും ചെന്നൈയേയും ബന്ധിപ്പിച്ച് പുതിയ എക്സ്പ്രസ് ഹൈവേ നിർമിക്കുന്നതിനെതിരായുള്ള കർഷക സമരത്തിൽ പെങ്കടുക്കുന്നതിന് എത്തിയപ്പോഴാണ് യോഗേന്ദ്ര യാദവിനെ തമിഴ്നാട് െപാലീസ് അറസ്റ്റ് ചെയ്തത്.