മുംബൈ: മുംബൈയിൽ 14 പേരുടെ മരണത്തിനിടയാക്കിയ കമല മിൽസ് തീപിടിത്തത്തിൽ വൺ എബൗ പബ്ബിെൻറ രണ്ട് ഉടമകളെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയോളമായി ഇരുവരും ഒളിവിലായിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
കൃപേഷ് സാങ്വി, ജിഗർ സാങ്വി, അഭിജീത് മാങ്കർ എന്നിവരാണ് പബ്ബിെൻറ പാർട്നർമാർ. കൃപേഷ് സാങ്വി, ജിഗർ സാങ്വിയുമാണ് അറസ്റ്റിലായത്. അഭിജീത് മാങ്കർ ഇപ്പോഴും ഒളിവിലാണ്. മനൂപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ, അഭിജീതിന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ വിശാൽ കാര്യ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീപിടിത്തത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലീസ് കമ്മീഷണർ, മേയർ എന്നവർക്ക് പബ്ബിെൻറ ഉടമസ്ഥർ കത്തെഴുതിയിട്ടുണ്ട്. തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുംബൈ പൊലീസ് ആദ്യം വൺ എബൗ പബ്ബിെൻറ ഉടമസ്ഥർക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റർ െചയ്തത്. എന്നാൽ പിന്നീട് മോജോ ബിസ്ട്രോ പബ്ബിെൻറ ഉടമകളുെട പേരും ചേർക്കുകയായിരുന്നു. കമല മിൽസിൽ പ്രവർത്തിക്കുന്ന രണ്ട് പബ്ബുകളാണ് വൺ എബൗയും മോജോ ബിസ്ട്രോയും. മോജോ ബിസ്ട്രോയിൽ നിന്ന് തീപടർന്ന് വൺ എബൗയിലേക്കും തുടർന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.