Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തര്‍പ്രദേശില്‍...

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
cancel



ഉത്തർപ്രദേശ്: സംസ്ഥാനത്ത് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാബിനറ്റ് മന്ത്രി കമല റാണി വരുണ്‍ (62) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെതുടർന്ന് ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

ജൂലൈ 18നാണ് ഇവരെ രാജ്ധാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോ​ഗ്യനില മോശമായത്. മരണത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അനുശോചിച്ചു.


Show Full Article
TAGS:Kamal Rani minister Yogi Adityanath cabinet Covid india 
Next Story