Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിന്ധ്യക്ക്​ വേണ്ടത്​​ ...

സിന്ധ്യക്ക്​ വേണ്ടത്​​ എന്തായിരുന്നുവെന്ന്​ കാലം തെളിയിക്കും -കമൽനാഥ്​

text_fields
bookmark_border
സിന്ധ്യക്ക്​ വേണ്ടത്​​ എന്തായിരുന്നുവെന്ന്​ കാലം തെളിയിക്കും -കമൽനാഥ്​
cancel

ഭോപാൽ: കേൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക്​ വേണ്ടത്​ എന്തായിരുന്നുവെന്ന്​ കാലം തെളിയിക്കുമെന്ന്​ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥ്​. സിന്ധ്യയുടെ അസംതൃപ്​തിയുടെ കാരണം അറിയില്ലെന്നും ഡൽഹിയിലുള്ള പാർട്ടി നേതൃത്വത്തിനാണ്​ അതേ കുറിച്ച്​ പറയാനാകുകയെന്നും എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കർണാടകയിൽ കഴിയുന്ന വിമത എം.എൽ.എമാരുമായി സംസാരിക്കുന്നുണ്ടെന്നും കമൽനാഥ്​ പറഞ്ഞു. സർക്കാറിന്​ ഭൂരിപക്ഷമുണ്ടെന്നും വിമത എം.എൽ.എമാർ കോൺഗ്രസ്​ വിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന 22 എം.എൽ.എമാർ ബംഗളുരുവിലേക്ക്​ പോകുകയും രാജി നൽകുകയും ചെയ്​തത്​ മധ്യപ്രദേശി​ലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ട്​ ദിവസങ്ങളായി​. സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്​. കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മാർച്ച്​ 26 വരെ സഭ ചേരുന്നത്​ നീട്ടിവെച്ചാണ്​ ഈ ആവശ്യത്തെ കോൺ​ഗ്രസ്​ മറികടന്നത്​. എന്നാൽ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന വാദം മുഖ്യമന്ത്രി കമൽനാഥ്​ എപ്പോഴും ഉയർത്തുന്നുണ്ട്​.

Show Full Article
TAGS:madhya pradesh kamal nath Jyotiraditya Scindia 
News Summary - Kamal Nath said that time would tell what Mr Scindia wanted
Next Story