ബജ്റംഗ്ദൾ നേതാവ് അടക്കമുള്ളവരുടെ പാക് ഭീകരബന്ധം: ആരെയും വെറുതെ വിടില്ലെന്ന് കമൽനാഥ്
text_fieldsന്യൂഡൽഹി: ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് കൈപ്പറ്റിയവർ ഏതു രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളവരായാലും വെറുത െ വിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. സംഘ്പരിവാർ നേതാവ് അടക്കം അഞ്ചു പേർ ഭീകരപ്രവർത്തനത്ത ിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തിൽ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിെൻറ അറസ്റ്റിലായതിനെ തുടർന്നാണ് കമൽ നാഥിെൻറ പ്രതികരണം.
ഭീകരപ്രവർത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ ്റംഗ്ദൾ നേതാവ് ബൽറാം സിങ്ങാണ് സമാനമായ കേസിൽ വീണ്ടും കുടുങ്ങിയത്. ബൽറാമിെൻറ സംഘത്തിൽപെട്ട സുനിൽ സിങ്, ശുഭം മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
പാകിസ്താനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇവർ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സത്ന പൊലീസ് സംഘത്തെ പിടികൂടിയത്. ഇവരുടെ ബാങ്ക് ഇടപാടിെൻറ വിശദാംശങ്ങളും ലഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടാണ് കൈപ്പറ്റിയതെന്ന് മനസ്സിലായതായി സത്ന പൊലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാൽ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്, ദേവാസ്, ബർവാനി, മണ്ഡ്സോർ എന്നിവിടങ്ങളിൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
അതേസമയം, ബൽറാം സിങ്ങിന് ബജ്റംഗ്ദളുമായി ബന്ധമുണ്ടോ എന്ന് തങ്ങൾക്കറിയില്ലെന്ന് മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജ്നീഷ് അഗർവാൾ പറഞ്ഞു. പ്രതികളാരാണെങ്കിലും അവരുടെ ജാതിയും മതവും പാർട്ടിയും പറയുന്നതിന് പകരം നടപടിയെടുക്കുകയാണ് വേണ്ടതെന്നും അഗർവാൾ കൂട്ടിച്ചേർത്തു. വാട്സ്ആപ് കാളിലൂടെയും മെസേജിലൂടെയുമാണ് ഇവർ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 123 പ്രകാരം യുദ്ധാസൂത്രണത്തിനാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
