കമൽനാഥിെൻറ സത്യപ്രതിജ്ഞ ഇന്ന്
text_fieldsഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം പ്രമുഖ യു.പി.എ നേതാക്കൾ പെങ്കടുക്കുന്ന ചടങ്ങ് ഭോപാലിലെ ജംബോരി മൈതാനിയിലാണ് നടക്കുക. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങും ദേവ ഗൗഡയും പെങ്കടുക്കുമെന്നും ഉച്ചക്ക് 1.30ന് സത്യപ്രതിജ്ഞക്കു മുമ്പായി സർവമത പ്രാർഥനയുണ്ടാകുമെന്നും കോൺഗ്രസ് മാധ്യമവിഭാഗം അധ്യക്ഷ ശോഭ ഒാജ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ എന്ന് കമൽനാഥ് കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ ആനന്ദിബെൻ പേട്ടലാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
