Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ വിശ്വാസ...

മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ വേണം -സുപ്രീംകോടതി

text_fields
bookmark_border
മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ വേണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭയിൽ വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കണം. എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

മധ്യപ്രദേശ്​ നിയമസഭയിൽ​ കോൺഗ്രസ്​ സർക്കാറിനോട്​ ഉടൻ വിശ്വാസ വോട്ടുതേടാൻ ആവശ്യപ്പെടണമെന്ന് കാട്ടി ബി.ജെ.പി നേതാവ്​ ശിവരാജ്​ സിങ്​ ചൗഹാനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നതോടെയാണ്​ മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്​. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാരെ ബംഗളൂരുവിലേക്ക്​ മാറ്റിയതോടെ കമൽനാഥ്​ സർക്കാറിന്​ ഭൂരിപക്ഷം നഷ്​ടമാവുകയായിരുന്നു. കോവിഡ്​ പടരുന്നത്​ ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച്​ 26വരെ സ്​പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനെ തുടർന്നാണ്​ ശിവരാജ്​ സിങ്​ ചൗഹാനും ഒമ്പത്​ ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും സുപ്രീംകോടതിയെ സമീപിച്ചത്​. ഉടൻ വിശ്വാസവോട്ട്​ തേടണമെന്ന ഗവർണർ ലാൽജി ടണ്ഡ​​​​​െൻറ നിർദേശം സ്​പീക്കർ നിരസിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshindia newsFloor Test
News Summary - Kamal Nath Must Face Floor Test By 5 PM Tomorrow, Says Supreme Court
Next Story