ഇറച്ചിക്കച്ചവടക്കാരനുമായുള്ള വഴക്കിന് ചുമത്തിയത് ദേശസുരക്ഷ നിയമം
text_fieldsന്യൂഡൽഹി: കമൽനാഥിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഗോഹത്യയുടെ പേരിൽ മൂ ന്ന് മുസ്ലിംകൾക്കെതിരെ ദേശസുരക്ഷ നിയമപ്രകാരം എടുത്ത കേസ് ഒരു വഴക്കിനെ തുടർന്ന ുണ്ടായ പ്രതികാരനടപടിയാണെന്ന് കുടുംബം. ഖണ്ഡ്വയിൽ ഇറച്ചിക്കച്ചവടം നടത്തുന്ന, പ ൊലീസിനുള്ള വിവരദായകനായി പ്രവർത്തിക്കുന്ന ഒരാളുമായുണ്ടായ അടിപിടിയാണ് നദീ മിനെയും ശക്കീലിനെയും ഗോഹത്യയിൽ പ്രതികളായി ദേശസുരക്ഷ നിയമപ്രകാരം ജയിലിലെത്തി ച്ചതെന്ന് കുടുംബത്തിെൻറ അഭിഭാഷകൻ അഡ്വ. നസീഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. 10 കിലോമീറ ്റർ അകലെയുള്ള ഖർകലിയിൽ പശുവിനെ അറുത്തുവെന്ന് ആരോപിച്ചാണ് ഖണ്ഡ്വയിലെ നദീമിനെയും സഹോദരൻ ശക്കീലിനെയും ആദ്യം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം കഴിഞ്ഞ് ഖർകലി സ്വദേശിയായ അഅ്സം എന്ന യുവാവിനെക്കൂടി അറസ്റ്റ് ചെയ്തശേഷമാണ് ദേശസുരക്ഷ നിയമം ചുമത്തിയത് അറിഞ്ഞത്.
പൊലീസ് അധികാരിക്ക് വിവരം കൈമാറുന്ന ഒരാളുമായി പ്രതികളിലൊരാളായ നദീം വഴക്കുണ്ടായിരുന്നു. അതിനുശേഷം നദീമിെൻറ സഹോദരൻ ശക്കീലിനോട് പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. സഹോദരൻ നദീമിനൊപ്പം ആധാർ കാർഡുമായി വരാൻ നിർദേശിച്ചു. എത്തിയപ്പോൾ രണ്ടു പേരോടും സ്റ്റേഷനിലിരിക്കാൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച വൈകുംവരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയ ഇരുവരെയും നിയമവിരുദ്ധമായാണ് കസ്റ്റഡിയിൽവെച്ചത്. തിങ്കളാഴ്ചയാണ് ഖർകലി ഗ്രാമത്തിലെ അഅ്സമിനെ (35) ഇതേ കേസിൽ പിടികൂടുന്നത്. അന്നുതന്നെ ദേശസുരക്ഷ നിയമം ചുമത്തിയ വിവരം ലഭിച്ചു.
എന്നാൽ, പശുവിനെ അറുക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് തങ്ങൾ സംഭവസ്ഥലത്ത് പോയെന്നും അതിെൻറ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് പൊലീസ് എഫ്.െഎ.ആറിൽ പറയുന്നത്. ഇൗ മാസം ഒന്നിന് വെള്ളിയാഴ്ച പുലർച്ച മൂന്നുമണിക്കാണ് പശുവിനെ അറുക്കുന്ന സ്ഥലത്ത് പോയതെന്നും അവിടെ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടുവെന്നും എഫ്.െഎ.ആറിലുണ്ട്. ഗോഹത്യ നടത്തി പൊലീസിനെ കണ്ട് ഒാടിയ നദീമും ശക്കീലും വീട്ടിൽ വന്ന് കിടന്നുറങ്ങുന്നതെങ്ങനെയെന്ന് അഡ്വ. നസീഫ് ചോദിച്ചു. അതുകൂടാതെ പൊലീസ് സ്റ്റേഷനിൽ വരണമെന്ന് പറഞ്ഞപ്പോഴും അവർ അനുസരിച്ചു. 27നും 28നും നദീമിെൻറയും ഇളയ സഹോദരൻ മുന്നയുടെയും വിവാഹം നിശ്ചയിച്ചതായിരുന്നു.
നദീം ജയിലിലാകുകയും പുറത്തിറങ്ങുന്നതിന് മാർഗം തെളിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിശ്ചയിച്ച വിവാഹം മാറ്റിവെക്കേണ്ട അവസ്ഥയാണ്. സംഘ്പരിവാർ ബന്ധമുള്ള അഡീഷനൽ പൊലീസ് സൂപ്രണ്ടാണ് ഖണ്ഡ്വയിലെ രണ്ടു ഗോഹത്യ കേസുകളുടെയും പിന്നിലെന്ന് അഭിഭാഷകൻ പറഞ്ഞു. 2018 ആഗസ്റ്റ് അഞ്ചിന് 350 പൊലീസുകാരുമായി വന്ന് കശാപ്പുശാലയിൽ റെയ്ഡ് ചെയ്തിരുന്നു. ഒന്നും കിട്ടാതിരുന്നിട്ടും 36 പേർക്കെതിരെ അന്ന് കേസെടുത്തു. അന്നത്തെ സംഭവത്തിൽ എസ്.െഎ.ടി അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. അസദുല്ല ഉസ്മാനി മുഖേന നൽകിയ ഹരജി മധ്യപ്രദേശ് ഹൈകോടതിയുടെ ജബൽപുർ ബെഞ്ച് മുമ്പാകെയുണ്ട്. ആ കേസ് നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു കേസും അറസ്റ്റും ആവർത്തിച്ചിരിക്കുന്നത്.
നടപടി തിരുത്താതെ കമൽനാഥ് സർക്കാർ
ന്യൂഡൽഹി: മധ്യപ്രദേശിൽ ഗോഹത്യ ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം രംഗത്തുവന്നിട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പൊലീസ് നടപടി തിരുത്താൻ തയാറായില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇൗ വിഷയത്തിൽ കമൽനാഥുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പി. ചിംദബരം സൂചിപ്പിരുന്നു. എന്നാൽ, അതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല വിഷയം കമൽനാഥിന് അറിയുന്നതിനാൽ അനാവശ്യമായി കേസിൽ പാർട്ടി ഇടപെടില്ലെന്നാണ് പറഞ്ഞത്. സുർജെവാലയുടെ പ്രതികരണം വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
സമൂഹത്തിൽ സൗഹാർദം തകർക്കുന്ന വ്യക്തികളെ പിടികൂടി ദേശീയ സുരക്ഷ നിയമത്തിെൻറ 3(3) വകുപ്പ് പ്രകാരം ജയിലിൽ അടക്കാൻ ഒാർമപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മൂന്നു മാസം കൂടുേമ്പാൾ വിജ്ഞാപനം അയക്കാറുണ്ട്. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ പ്രാബല്യമുള്ള വിജ്ഞാപനമാണ് ഏറ്റവുമൊടുവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അയച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് നദീം, ശകീൽ, അഅ്സം എന്നിവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയത്. ജില്ല പൊലീസ് സൂപ്രണ്ടിെൻറ ശിപാർശയിൽ ജില്ല കലക്ടറാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം, മധ്യപ്രദേശ് പൊലീസിെൻറ പക്ഷപാതപരമായ നടപടിയിലേക്ക് നയിച്ച സംഭവത്തിെൻറ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിേയാഗിക്കണമെന്ന് മുതിർന്ന കോൺഗ്രസ് എം.എൽ.എ ആവശ്യപ്പെട്ടു.
അറസ്റ്റിലായ മൂവരുടെയും കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഭോപാൽ സെൻട്രലിൽ നിന്നുള്ള ജനപ്രതിനിധി ആരിഫ് മസൂദ് ഇൗ ആവശ്യമുന്നയിച്ചത്. വസ്തുതകൾ പരിശോധിക്കാതെ മൂന്നുപേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയ ഖണ്ഡ്വ കലക്ടറെ സ്ഥലംമാറ്റണമെന്ന് മുഖ്യമന്ത്രി കമൽനാഥിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ നിയമം പശുവിനെ കൊന്നതിന് ചുമത്തുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
