Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസംഗം കേട്ട്​ ടി.വി...

പ്രസംഗം കേട്ട്​ ടി.വി എറിഞ്ഞുടക്കുന്ന കമൽഹാസ​െൻറ വിഡിയോ വൈറൽ

text_fields
bookmark_border
പ്രസംഗം കേട്ട്​ ടി.വി എറിഞ്ഞുടക്കുന്ന കമൽഹാസ​െൻറ വിഡിയോ വൈറൽ
cancel

ചെ​ന്നൈ: ‘മ​ക്ക​ൾ നീ​തി​മ​യ്യ’​ത്തി​​െൻറ ‘ഉ​ങ്ക വോ​ട്ട്​ ആ​രു​ക്ക്​’ (നി​ങ്ങ​ളു​ടെ വോ​ട്ട്​ ആ​ർ​ക്ക്) എ​ന്ന പ്ര​ചാ​ര​ണ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​​െൻറ​യും പ്ര​സം​ഗ​ങ്ങ​ൾ കേ​ട്ട്​ അ​സ്വ​സ്​​ഥ​നാ​വു​ന്ന ക​മ​ൽ​ഹാ​സ​ൻ ടി.​വി എ​റി​ഞ്ഞു​ട​ച്ച ശേ​ഷം അ​ൽ​പം രോ​ഷ​ത്തോ​ടെ പ്രേ​ക്ഷ​ക​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​ണ്​ തു​ട​ക്കം.

ഒാ​രോ നേ​താ​ക്ക​ളു​ടെ​യും കോ​ർ​ത്തി​ണ​ക്കി​യ പ്ര​സം​ഗ വാ​ച​ക​ങ്ങ​ളി​ൽ ബി.​ജെ.​പി ദേ​ശീ​​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ​യു​ടെ ‘യു ​ആ​ർ ആ​ൻ​റി ഇ​ന്ത്യ​ൻ’ എ​ന്ന വാ​ച​കം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണ്​ ക​മ​ൽ റി​മോ​ട്ട്​ കൊ​ണ്ട്​ ടി.​വി എ​റി​ഞ്ഞു​ട​ക്കു​ന്ന​ത്. പി​ന്നീ​ട്​ പ്രേ​ക്ഷ​ക​രോ​ട്​ ‘മു​ടി​വ്​ പ​ണ്ണീ​േ​ട്ട​ങ്ക​ളാ...​ആ​ർ​ക്ക്​ വോ​ട്ട്​ പോ​ട പോ​റേ​െ​ങ്ക?’ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന ക​മ​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം ശ്ര​ദ്ധാ​പൂ​ർ​വം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഒാ​ർ​മി​പ്പി​ക്കു​ന്നു.

പാ​ർ​ട്ടി ചി​ഹ്ന​മാ​യ ടോ​ർ​ച്ച്​ ലൈ​റ്റ്​ കാ​ണി​ച്ച്​ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തോ​ടെ​യാ​ണ്​ വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. മ​ക്ക​ൾ നീ​തി​മ​യ്യം ത​മി​ഴ്​​നാ​ട്ടി​ൽ ഒ​റ്റ​ക്കാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ക​മ​ൽ​ഹാ​സ​ൻ ജ​ന​വി​ധി തേ​ടു​ന്നി​ല്ല. വി​ഡി​യോ​വി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും വോ​ട്ടാ​യി മാ​റു​മോ​യെ​ന്ന്​ ക​ണ്ട​റി​യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newsLokSabha ElectionTV Broken Video
News Summary - Kamal Hassan's Video Viral-Movie News
Next Story