Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 5:27 PM GMT Updated On
date_range 4 May 2021 5:27 PM GMTസ്റ്റാലിനെ സന്ദർശിച്ച് കമൽ ഹാസെൻറ അനുമോദനം
text_fieldsbookmark_border
camera_alt
കമൽ ഹാസൻ സ്റ്റാലിന് ബൊക്കെ നൽകി ആശംസകൾ നേരുന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽ ഹാസൻ നേരിൽ സന്ദർശിച്ച് ആശംസകളർപ്പിച്ചത് രാഷ്ട്രീയകേന്ദ്രങ്ങളിൽ കൗതുകമുണർത്തി.
ചൊവ്വാഴ്ച ൈവകീട്ട് ആറുമണിയോടെയാണ് ചെൈന്ന ആഴ്വാർപേട്ട ചിത്തരഞ്ജൻ റോഡിലെ സ്റ്റാലിെൻറ വസതിയിൽ കമൽ ഹാസൻ എത്തിയത്. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെ ഡി.എം.കെ നേതാക്കൾ കമൽ ഹാസനെ സ്വീകരിച്ചു. പത്തു മിനിറ്റോളം സ്റ്റാലിൻ- കമൽ ഹാസൻ കൂടിക്കാഴ്ച നീണ്ടു.
Next Story