Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക് സഭ തെരഞ്ഞെടുപ്പ്:...

ലോക് സഭ തെരഞ്ഞെടുപ്പ്: കമൽ ഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും

text_fields
bookmark_border
Kamal Hasan
cancel

ചെന്നൈ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്ക​ണമോ എന്നതും യോഗം ചർച്ച ചെയ്തു.

മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും മക്കൾ നീതി മയ്യം നടത്തിയിരുന്നു.

2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ ​വോട്ടുകൾ നേടിയിരുന്നു. 2018 ലാണ് കമൽ മക്കൾ നീതി മയ്യം സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coimbatorekamal hasanlok sabha polls
News Summary - kamal hasan to contest lok sabha polls from coimbatore
Next Story