ചെന്നൈ: നടൻ കമൽഹാസെൻറ രാഷ്ട്രീയ പ്രഖ്യാപന വേദി രാമനാഥപുരത്തുനിന്ന് മധുരയിലേക്കു മാറ്റി. ഈ മാസം 21ന് മധുരയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഫാൻസ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
ജനങ്ങളുമായി സംവദിക്കുന്നതിനായി നടത്തുന്ന നാളൈ നമതേ യാത്രക്കും അന്ന് മധുരയിൽ തുടക്കംകുറിക്കും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ രാമേശ്വരത്തെ വീട്ടിൽനിന്ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി തെക്കൻ തമിഴക ജില്ലകളിലേക്ക് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.
കമലിെൻറ ജന്മസ്ഥലമാണ് രാമനാഥപുരമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. എന്നാൽ, കലാമിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് തുടർവിവാദങ്ങൾക്ക് താൽപര്യമില്ലാത്തതിനാലാണ് വേദിമാറ്റമെന്നാണ് വിലയിരുത്തൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 12:30 AM GMT Updated On
date_range 2018-08-05T09:39:59+05:30കമൽഹാസെൻറ രാഷ്ട്രീയ പ്രഖ്യാപനം രാമനാഥപുരത്തുനിന്ന് മധുരയിലേക്ക് മാറ്റി
text_fieldsNext Story