'ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴർ'; അക്കാര്യത്തിൽ തൊട്ടുകളിക്കാൻ നിൽക്കരുതെന്ന് കമൽ ഹാസൻ
text_fieldsചെന്നൈ: ഭാഷക്കുവേണ്ടി ജീവൻ വെടിഞ്ഞവരാണ് തമിഴരെന്നും, അതുകൊണ്ട് അക്കാര്യത്തിൽ തൊട്ടുകളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ.
മക്കൾ നീതി മയ്യത്തിന്റെ (എം.എൻ.എം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് പോലും, ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാമെന്നും, ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.
എം.എൻ.എമ്മിന്റെ എട്ടാം സ്ഥാപക ദിനത്തിൽ സംസാരിക്കവെ, ഭാഷാഭിമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമൽഹാസൻ ഊന്നിപ്പറയുകയും ഭാഷാ പ്രശ്‌നത്തെ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ത്രിഭാഷ നയം നടപ്പിലാക്കണമെന്ന എൻ.ഇ.പിയുടെ ആവശ്യം എം.കെ സ്റ്റാലിൻ നിരസിച്ചതിനെത്തുടർന്ന് കേന്ദ്രവും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള തർക്കത്തിനിടയിലാണ് കമൽഹാസന്റെ പരാമർശം.
"ഈ വർഷം, ഞങ്ങളുടെ ശബ്ദം പാർലമെന്റിൽ കേൾക്കും, അടുത്ത വർഷം നിയമസഭയിൽ മുഴങ്ങും." ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ, പാർട്ടി പതാക ഉയർത്തികൊണ്ട് കമൽഹാസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

