Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസന്റെ കാറിന് നേരെ ആക്രമണം
text_fieldsbookmark_border
കമൽ ഹാസൻ
കാഞ്ചീപുരം (തമിഴ്നാട്): നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന് നേരെ ആക്രമണം. ഞായറാഴ്ച കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
കമലിന്റെ കാറിന്റെ ചില്ല് അക്രമി തകർത്തതായും ഇയാളെ പിടിച്ച് പൊലീസിൽ ഏൽപിച്ചതായും മക്കൾ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ് ഓഫിസറുമായ എ.ജി. മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു. കമൽ ഹാസന് സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇത്തരം സംഭവങ്ങളിലൊന്നും തങ്ങൾ ഭയപ്പെടില്ലെന്ന് പാർട്ടി അധികൃതർ വ്യക്തമാക്കി.
മദ്യലഹരിലായിരുന്ന യുവാവിനെ എം.എൻ.എം പ്രവർത്തകരും നാട്ടുകാരും മർദ്ദിച്ചതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേഷണം ചെയ്തു.
Next Story

