Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽ ഹാസൻ ഭാരത് ജോഡോ...

കമൽ ഹാസൻ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം

text_fields
bookmark_border
Kamal Haasan with Rahul gandhi
cancel

ന്യൂഡൽഹി: ആയിരക്കണക്കിനാളുകൾ ഭാഗവാക്കായ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പ​ങ്കെടുക്കാൻ ഉലകനായകൻ കമൽ ഹാസനുമെത്തി. കമൽ ഹാസൻ യാത്രയിൽ പ​ങ്കെടുക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും യാത്രയിൽ പ​ങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് സോണിയ യാത്രയുടെ ഭാഗമാവുന്നത്. കർണാടകയിൽ നടന്ന മെഗാ കാൽനട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്.

യാത്ര ഇന്ന് വൈകീട്ട് ചെങ്കോട്ടയിൽ താൽകാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിനാണ് പിന്നീട് യാത്ര പുനരാരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanBharat Jodo YatraRahul Gandhi
News Summary - Kamal Haasan joins congress yatra
Next Story