Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​മ​ൽ​ഹാ​സ​ന്‍റെ റോഡ്...

ക​മ​ൽ​ഹാ​സ​ന്‍റെ റോഡ് ഷോക്ക് വിരുതുനഗറിൽ വൻ വരവേൽപ്പ്

text_fields
bookmark_border
ക​മ​ൽ​ഹാ​സ​ന്‍റെ റോഡ് ഷോക്ക് വിരുതുനഗറിൽ വൻ വരവേൽപ്പ്
cancel

വിരുതുനഗർ: 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ന്‍റുമാ​യ ക​മ​ൽ​ഹാ​സ​ൻ നടത്തുന്ന റോഡ് ഷോക്ക് തമിഴ്നാട്ടിലെ വിരുതുനഗറിൽ വൻ വരവേൽപ്പ്. തു​റ​ന്ന വാ​ഹ​ന​ം കടന്നു പോയ വിരുതുനഗർ പട്ടണത്തിന്‍റെ ഇരുവശങ്ങളിലും കമലിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. മാക്സ് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയും ജനങ്ങൾ വാഹനത്തിന്‍റെ വശങ്ങളിൽ എത്തിയത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മുന്നിൽകണ്ട് ഞായറാഴ്ചയാണ് കമൽഹാസൻ വാഹന പര്യടനത്തിന് തുടക്കം കുറിച്ചത്. കൈ​വീ​ശി​യും കൈ​കൂ​പ്പി​യും ക​മ​ൽ​ഹാ​സ​ൻ ജ​ന​ങ്ങ​ളെ​ അ​ഭി​വാ​ദ്യം ചെയ്തു. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്നും മ​ണ്ഡ​ലം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കഴിഞ്ഞ ദിവസം ക​മ​ൽ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അണ്ണാ ഡി.എം.കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, സൂപ്പർ താരം രജനീകാന്ത് പുതിയ പാർട്ടിയുമായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് റിപ്പോർട്ട്.

അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാവും തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal Haasanroadshowtamilnadu assebly election
Next Story