Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ സർക്കാർ...

തമിഴ്​നാട്​ സർക്കാർ കേന്ദ്രത്തി​െൻറ സേവകരായി പ്രവർത്തിക്കുന്നു- കമൽഹാസൻ

text_fields
bookmark_border
തമിഴ്​നാട്​ സർക്കാർ കേന്ദ്രത്തി​െൻറ സേവകരായി പ്രവർത്തിക്കുന്നു- കമൽഹാസൻ
cancel

ചെന്നൈ: കാവേരി പ്രക്ഷോഭത്തിൽ തമിഴ്​നാട്​ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. കേന്ദ്രസർക്കാറി​​​​​​െൻറ സേവകരായാണ് എ.​െഎ.എ.ഡി.എം.കെ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. തിരുച്ചിറപള്ളിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കവേരി നദീജല പ്രശ്​നത്തിൽ നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങൾ കൊണ്ടോ കേന്ദ്ര നിലപാടിൽ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു. ആറ്​ ആഴ്​ച്ചക്കകം കാവേരി നദീജല വിനിയോഗ സമിതി രൂപീകരിക്കണമെന്ന്​ ഫെബ്രുവരി 16 ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരമോന്നത കോടതിയുടെ വിധിയിൽ പ്രതീക്ഷയുണ്ട്​. എന്നാൽ ഇതി​​​​​​െൻറ കാലാവധി അവസാനിക്കുകയാണ്​.

കാവേരി ജല ട്രിബ്യൂണലി​​​​​​െൻറ റിപ്പോർട്ട്​ പ്രകാരം നാല്​ ആഴ്​ച കാലാവധിക്കുള്ളിൽ കാ​വേ​രി ന​ദീ​ജ​ല വി​നി​യോ​ഗ ബോ​ര്‍​ഡ് രൂപീകരിക്കാൻ 2016 ലും സുപ്രീ​ംകോടതി കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമ സാ​േങ്കതിക പ്രശ്​നങ്ങളിൽ കുരുങ്ങി നടപടി ഉണ്ടായില്ല. 2018 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവും പഴയതുപോലെ ആകുമെന്ന ആശങ്കയുണ്ടെന്നും കമൽഹാസൻ പറഞ്ഞു. 

കാലാവധി അവസാനിക്കാനിരിക്കെ മാത്രമാണ്​ സംസ്ഥാനസർക്കാർ നിരാഹാര സമരവുമായി ഇറങ്ങിയിരിക്കുന്നത്​. മക്കൾ നീതി മയ്യം പാർട്ടി കാവേരി വിഷയത്തിൽ ചർച്ച നടത്തി, പദ്ധതി രൂപീകരിച്ച്​ മുന്നോട്ടുപോകുമെന്നും കമൽഹാസൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil Naducentrekamal haasan
News Summary - Kamal Haasan hits out at Tamil Nadu's AIADMK government, accuses it of subservience to Centre- India news
Next Story