Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ലെ ലോക്​സഭ...

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന്​ കമൽഹാസൻ

text_fields
bookmark_border
2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന്​ കമൽഹാസൻ
cancel

ചെന്നൈ: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കുമെന്ന്​ കമൽഹാസൻ. തമിഴ്​നാടി​​​​െൻറ വികസനമായി രിക്കും മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കുക. തുറന്ന മനസുള്ള പാർട്ടികളുമായി തെരഞ്ഞെടുപ് പിൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ നിശ്​ചയിക്കാനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്​. തമിഴ്​ സംസ്​കാരത്തെ മാറ്റാൻ ശ്രമിക്കുന്ന പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.

നേരത്തെ തമിഴ്​നാട്ടിലെ 20 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ മക്കൾ നീതി മയ്യം തയാറാണെന്ന്​ കമൽഹാസൻ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന്​ അറിയിച്ചിരിക്കുന്നത്​. എ.​െഎ.എ.ഡി.എം.കെയുടെ കടുത്ത വിമർശകനായ കമൽ സ്​റ്റർലൈറ്റ്​ പ്ലാൻറിലുൾപ്പടെ സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamalhasanmalayalam news2019 Loksabha elections
News Summary - Kamal Haasan To Contest 2019 Polls-Movies
Next Story