Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ഥാനാർഥിത്വത്തിന്​...

സ്ഥാനാർഥിത്വത്തിന്​ ഓൺലൈൻ അപേക്ഷയുമായി​ മക്കൾ നീതി മയ്യം; 25,000 രൂപ നൽകണം​

text_fields
bookmark_border
സ്ഥാനാർഥിത്വത്തിന്​ ഓൺലൈൻ അപേക്ഷയുമായി​ മക്കൾ നീതി മയ്യം; 25,000 രൂപ നൽകണം​
cancel

ചെന്നെ: കമൽഹാസന്‍റെ മക്കൾ നീതി മയ്യം തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവരിൽ നിന്ന്​ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്​ച മുതലാണ്​ അ​േപക്ഷ ക്ഷണിച്ചത്​.

പാർട്ടി പ്രവർത്തകർക്കും അല്ലാത്തവർക്കും അപേക്ഷ നൽകാം. സ്ഥാനാർഥ്വത്തിന്​ സാധ്യതയുള്ളവർ പാർട്ടി ടിക്കറ്റിന്​ പരിഗണിക്കപ്പെടണമെങ്കിൽ​ 25000 രൂപ നൽകണമെന്നും മക്കൾ നീതി മയ്യം പറയുന്നു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

മക്കൾ നീതി മയ്യത്തിന്​ ബാറ്ററി ടോർച്ച്​ ചിഹ്​നം ലഭിച്ചതായി കമൽഹാസൻ അറിയിച്ചു. കഴിഞ്ഞ മാസം വലത്​ കാലിന്‍റ അസ്​ഥിക്ക്​ നടത്തിയ ശസ്​ത്രക്രിയക്ക്​ പിന്നാലെയുണ്ടായ നേരിയ അണുബാധയിൽ നിന്ന്​ മുക്തനായിക്കൊണ്ടിരിക്കുകയാണ്​ താരം.

'തമിഴ്​നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക്​ ടോർച്ച്​ ലൈറ്റ്​ ചിഹ്​നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്​' -കമൽഹാസൻ ട്വീറ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോർച്ച്​ ചിഹ്​നമായിരുന്നു കമലഹാസന്‍റെ പാർട്ടിക്ക്​ ലഭിച്ചത്​. 3.77 ശതമാനം വോട്ട്​ പങ്കാളിത്തമായിരുന്നു അന്ന്​ ലഭിച്ചത്​. ചില നഗര പ്രദേശങ്ങളിൽ 10 ശതമാനം വരെ വോട്ട്​ പങ്കാളിത്തം നേടിയിരുന്നു.

തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്​ ഉൾപ്പെടെയ​ുള്ള തന്ത്രങ്ങൾ കൈക്കൊള്ളാൻ സ്ഥിരം അധ്യക്ഷനായ കമൽഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanCandidateship
Next Story