ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി രാമപുരനാഥപുരത്തുനിന്നും സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമൽഹാസൻ അറിയിച്ചത്. ഫെബ്രുവരി 21 മുതൽ താൻ തമിഴ്നാട് മുഴുവനായി സന്ദർശിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം അറിയിച്ചിരുന്നു.
സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തുനിന്നും ആരംഭിച്ച് മധുര, ദിണ്ടിഗൽ, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദർശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂർത്തിയാക്കുകയെന്ന് കമൽഹാസനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.