Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളക്കുറിച്ചി വ്യാജ മദ്യം: മരണം 39 ആയി; 132 പേർ ചികിത്സയിൽ

text_fields
bookmark_border
കള്ളക്കുറിച്ചി വ്യാജ മദ്യം: മരണം 39 ആയി; 132 പേർ ചികിത്സയിൽ
cancel
camera_alt

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 39 ആയി. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടും.

പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി 132 പേർ ചികിത്സയിലാണ്. ജിപ്മർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിഷമദ്യം വാറ്റി വിൽപന നടത്തിയ കേസിൽ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി (49), ഭാര്യ വിജയ, സഹായി ദാമോദരൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി സർക്കാർ ഉത്തരവിട്ടു.

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റീസ് പി. ഗോകുൽദാസിന്റെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kallakurichi fake liquor: Death toll rises to 39
Next Story