Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ആരോപണം; ചീഫ് ജസ്റ്റിസിന് പുതിയ കത്ത്

text_fields
bookmark_border
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ആരോപണം; ചീഫ് ജസ്റ്റിസിന് പുതിയ കത്ത്
cancel

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങളുള്ള  അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറ ആത്മഹത്യ കുറിപ്പുമായി ബന്ധപ്പെട്ട് ഭാര്യ ദാംഗ്വിംസയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പുതിയ കത്തയച്ചു. ഭരണതലത്തിലുള്ള നടപടി ആവശ്യപ്പെട്ട് താന്‍ അയച്ച ആദ്യ കത്ത് പൊതുതാല്‍പര്യ ഹരജിയാക്കി തുറന്ന കോടതിക്ക് വിടാനുണ്ടായ സാഹചര്യവും കാരണവും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന് ഭാര്യ പുതിയ കത്തയച്ചത്. ഇതുകൂടാതെ കലിഖോ പുലിന്‍െറ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് ഭാര്യ നിവേദനവും സമര്‍പ്പിച്ചു.

സുപ്രീംകോടതി സെക്രട്ടറി ജനറലിന് ചൊവ്വാഴ്ച അയച്ച നാലു പേജുള്ള പുതിയ കത്തിലൂടെ തന്‍െറ കത്ത് തൊട്ടുപിറ്റേന്ന് ഹരജിയാക്കി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഫെബ്രുവരി 22ന് ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവിന്‍െറ പകര്‍പ്പ് ഭാര്യ ആവശ്യപ്പെട്ടു. ഇതുകൂടാതെ ചീഫ് ജസ്റ്റിസ് ഉത്തരം നല്‍കണമെന്നാവശ്യപ്പെട്ട് ആറ് ചോദ്യങ്ങളും ദാംഗ്വിംസയ് കത്തിലുന്നയിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍: ഒന്ന്) ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തപോലെ സുപ്രീംകോടതി ഭരണതലത്തിലെടുത്ത  തീരുമാനമാണോ ഇത്? ആണെങ്കില്‍ അതിന്‍െറ പകര്‍പ്പ് നല്‍കുക.

രണ്ട്) അല്ളെങ്കില്‍ സുപ്രീംകോടതി കത്തില്‍ ഭരണപരമായി വല്ല നടപടിയുമെടുത്തിരുന്നോ? അങ്ങനെയാണെങ്കില്‍ കാരണം വ്യക്തമാക്കി അക്കാര്യം രേഖപ്പെടുത്തി അറിയിക്കുക. മൂന്ന്) വീരസ്വാമി കേസിലെ ഭരണഘടന ബെഞ്ചിലെ വിധി ചീഫ് ജസ്റ്റിസ് ശ്രദ്ധിച്ചിരുന്നോ? നാല്) അനുയോജ്യനായ ഒരു ജഡ്ജിക്ക് മുമ്പാകെ, അതായത് ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ചെലമേശ്വര്‍ക്ക് മുമ്പാകെ കത്ത് പരിഗണിക്കാന്‍ രജിസ്ട്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നോ? അഞ്ച്) എപ്പോള്‍, എന്ത് സാഹചര്യത്തിലാണ് കത്ത് പൊതുതാല്‍പര്യ ഹരജിയാക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്? അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ? രേഖപ്പെടുത്തിയ ആ തീരുമാനത്തിന്‍െറ പകര്‍പ്പ് നല്‍കണം. ആറ്) എങ്ങനെയാണ് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്‍െറ ബെഞ്ചിലേക്ക് എത്താതെ തന്‍െറ കത്ത് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയലിന്‍െറയും യു.യു. ലളിതിന്‍െറയും ബെഞ്ച് മുമ്പാകെ എത്തിയത്? ഭരണതലത്തിലുള്ള നടപടി ആവശ്യപ്പെട്ട് അയച്ച ആദ്യ കത്ത് പൊതുതാല്‍പര്യ ഹരജിയാക്കി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തുറന്ന കോടതിക്ക് വിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് പുലിന്‍െറ ആദ്യ ഭാര്യ ഹരജി പിന്‍വലിച്ചിരുന്നു.

അതുകഴിഞ്ഞ് ഒരാഴ്ച തികയും മുമ്പാണ് അതേ ആവശ്യമുന്നയിച്ച് ഭാര്യ പുതിയ കത്തയച്ചിരിക്കുന്നത്. ഇതു കൂടാതെ പുലിന്‍െറ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കാത്ത സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ദാംഗ്വിംസയ് ഉപരാഷ്ട്രപതിക്ക് നിവേദനമയച്ചു. പ്രമുഖരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, ഹര്‍ഷ് മന്ദര്‍, വജാഹത്ത് ഹബീബുല്ല, യോഗേന്ദ്ര യാദവ് എന്നിവരോടൊപ്പം അവര്‍ ഉപരാഷ്ട്രപതിയെ കാണാനാണ് കരുതിയിരുന്നതെങ്കിലും ഉപരാഷ്ട്രപതി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikho pul death case
News Summary - kalikho pul death case
Next Story