Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kalicharan maharaj
cancel
Homechevron_rightNewschevron_rightIndiachevron_rightപുണെ വിദ്വേഷ പ്രസംഗം;...

പുണെ വിദ്വേഷ പ്രസംഗം; ആൾദൈവം കാളിചരൺ മഹാരാജിന് ജാമ്യം, കസ്റ്റഡിയിൽ തുടരും

text_fields
bookmark_border

ന്യൂഡൽഹി: പുണെയിലെ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ആൾദൈവം കാളിചരൺ മഹാരാജിന് ജാമ്യം. പുണെ കോടതിയാണ് വെള്ളിയാഴ്ച കാളിചരണിന് ജാമ്യം അനുവദിച്ചത്. ​25000 രൂപയുടെ ബോണ്ടി​ൻമേലാണ് ജാമ്യം. ഡിസംബർ 19ന് പുണെയിൽ നടന്ന ശിവപ്രതാപ് ദിൻ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നിലവിൽ ജാമ്യം ലഭിച്ചത്. എന്നാൽ ഗാന്ധിജി​ക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ ഇയാൾക്ക് ജാമ്യം ലഭിക്കാത്തതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

പുണെ കോടതി ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് കാളിചരണി​ന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കാളിചരണിന് ജാമ്യം നൽകുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ജാമ്യം ലഭിക്കാത്തതും ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം മൂന്നുവർഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും കാളിചരണി​ന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

ഡിസംബർ 26ന് റായ്പൂരിൽ നടന്ന ദ്വിദിന ധർമ സൻസദി​ന്‍റെ സമാപന വേളയിൽ ഗാന്ധിജിക്കെതിരെ അധി​ക്ഷേപ പ്രസംഗം നടത്തിയ കേസിൽ ഇയാൾ ജുഡീഷ്യൻ കസ്റ്റഡിയിൽ തുടരും. ജനുവരി 15 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. ഡിസംബർ 30നാണ് ഇയാൾക്കെതിരെ ഛണ്ഡീഗഡ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനി​ടയിലാണ് പുണെ ​പ്രസംഗത്തിൽ പേരിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechKalicharan Maharaj
News Summary - Kalicharan Maharaj Granted Bail In Pune Hate Speech Case
Next Story