കൽബുർഗി ഇന്ന് സംതൃപ്തനായിരിക്കുമെന്ന് മോദി
text_fieldsന്യൂഡൽഹി: കൽബുർഗി ഇന്ന് എവിടെയാണോ അവിടെ അദ്ദേഹമിന്ന് തെൻറ പദ്ധതി പൂർത്തിയായതിെൻറ സംതൃപ്തി അനുഭവിക്കുന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാമൂഹികപരിഷ്കര്‍ത്താവും തത്ത്വചിന്തകനുമായിരുന്ന ബാസവേശ്വരയുടെയും ശിഷ്യന്മാരുടെയും തെരഞ്ഞെടുത്ത രണ്ടായിരം വചനങ്ങള്‍ 23 ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ചതിന് കൽബുർഗിക്ക് മുന്നിൽ ശിരസ്സ് നമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ കൽബുർഗിയുടെ ഇൗ സമാഹാരം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ പ്രകാശനം ചെയ്ത നരേന്ദ്ര മോദി പ്രസംഗം കഴിഞ്ഞശേഷം ചടങ്ങിനെത്തിയ കൽബുർഗിയുടെ കുടുംബത്തിനടുേത്തക്ക് ചെന്ന് തെൻറ അഭിവാദനമറിയിക്കുകയും ചെയ്തു.
ദേശീയതലത്തില്‍ ആദ്യമായി സംഘടിപ്പിച്ച ബാസവ ജയന്തി ആഘോഷത്തില്‍ കൽബുർഗി സമാഹരിച്ച ഈ രചനകളുടെ ഡിജിറ്റല്‍ പതിപ്പുകളും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കര്‍ണാടക സർവകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പരേതനായ ഡോ. എം.എം. കല്‍ബുര്‍ഗി ചീഫ് എഡിറ്ററായി സമാഹരിച്ചതാണ് ഇൗ രചനകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
