ഇൗ ഒാക്സിജൻ ക്ഷാമ കാലത്ത് ഡോ: കഫീൽഖാൻ എന്തെടുക്കുകയാണ്? രോഗികളുടെ സ്വന്തം 'ഒാക്സിജൻ ഡോക്ടർ'തെരുവിലാണിപ്പോൾ
text_fieldsകുഞ്ഞുങ്ങളുടെ ഡോക്ടറായിരുന്നു കഫീൽഖാൻ. ഗോരഖ്പൂരിലെ ആശുപത്രിയിൽ പിഞ്ചുകുഞ്ഞുങ്ങൾ ജീവവായു കിട്ടാതെ പിടഞ്ഞുവീണപ്പോൾ കണ്ടുനിൽക്കാനാവാതെ സ്വന്തം പണംമുടക്കി ഒാക്സിജൻ വാങ്ങിനൽകിയ മനുഷ്യസ്നേഹി. തെൻറ നാട്ടിലെ ആശുപത്രയിൽ ഒാക്സിജൻ കിട്ടാനില്ലെന്ന് പുറംലോകം അറിഞ്ഞതോടെ ഗോരഖ്പൂരിെൻറ നാഥനായി സ്വയം ചമഞ്ഞിരുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കലികയറി. പിന്നാലെ കഫീൽഖാന് സസ്പെൻഷനും പിന്നെ കേസും അറസ്റ്റും. ഭരണകൂടത്തിെൻറ പ്രിതികാര നടപടി സഹിക്കാനാവാതെ അയാൾക്ക് ജനിച്ച നാടുതന്നെ വിേട്ടാടേണ്ടിവന്നു.
ഇന്ന് യു.പിയിലെ ഒരാശുപത്രിയിലും ആവശ്യത്തിന് ഒാക്സിജനില്ലെന്നത് എല്ലാവർക്കും അറിയാം. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കഫീൽഖാൻമാർ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ജീവവായു കിട്ടാതെ ഞങ്ങളുടെ പ്രിയപ്പെട്ടവർ ശ്വാസംമുട്ടി മരിക്കുന്നതായി നൂറുകണക്കിനുപേർ ദിവസവും സാക്ഷ്യം പറയുന്നു. അവരിൽ ചിലർ യോഗിയെ പരസ്യമായി അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ജനിച്ച നാടിന്, തന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ അവിടെ എത്താനാകാത്തതിെൻറ വിഷമത്തിലാന് നിലവിൽ കഫീൽഖാൻ. ഡോക്ടറെന്ന നിലയിലുള്ള 15 വർഷത്തെ തെൻറ അനുഭവങ്ങൾ കോവിഡ് കാലത്ത് യു.പിക്കായി ഉപയോഗപ്പെടുത്താൻ തയ്യാറാണെന്നും തെൻറ പുറത്താക്കൽ നടപടി പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കഫീൽ ഖാൻ എവിടെയാണ്?
നിലവിൽ ഡോ: കഫീൽഖാൻ രാജസ്ഥിനിൽ അഭയാർഥിയായി കഴിയുകയാണ്. അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ഖാന്‍ സുരക്ഷിതതാവളം തേടിയാണ് 2020 സെപ്റ്റംബറിൽ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തിയത്. ഉത്തർപ്രദേശിൽ നിന്നാൽ വീണ്ടും ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യനാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമായിരുന്നു ഇൗ ഒളിച്ചോട്ടം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ ജയ്പൂരിലേക്ക് താമസം മാറിയതെന്നാണ് അന്ന് കഫീല്‍ ഖാന്‍ പറഞ്ഞത്. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. നിങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നൽകി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ അന്ന് പറഞ്ഞു'.
കോവിഡിെൻറ രണ്ടാം തരംഗ കാലത്ത് കഫീൽ ഖാൻ തെരുവിൽ സജീവമാണ്. 'ഡോട്കേഴ്സ് ഒാൺ റോഡ്' എന്ന പേരിൽ കോവിഡ് ബോധവത്കരണവുമായി നിരന്തര യാത്രയിലാണ് അദ്ദേഹം. സന്നദ്ധ സേവകരുടെ ചെറിയ സംഘത്തോെടാപ്പം വീട് വീടാന്തരം കയറിയിറങ്ങിയാണ് ഇവരുടെ പ്രവർത്തനം. 'കോവിഡ് കാരണമല്ല രാജ്യെത്ത ആരോഗ്യ സംവിധാനം തകർന്നതെന്നും തകർച്ചയിലായ ആരോഗ്യ സംവിധാനത്തെ കോവിഡ് തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും'അദ്ദേഹം പറയുന്നു. 'എൻസഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങളായ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ശിക്ഷയായി ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചു. എെൻറ അമ്മയും ഭാര്യയും മക്കളും സഹോദരങ്ങളും ഇതിന് വലിയ വില നൽകി. ഇപ്പോൾ എല്ലാവരും ഒാക്സിജൻ ക്ഷാമത്തെകുറിച്ച് സംസാരിക്കുന്നു'-അദ്ദേഹം പറഞ്ഞു.

