കഫീൽ ഖാനും അദീൽഖാനും ആറുവരെ റിമാൻഡിൽ
text_fieldsന്യൂഡൽഹി: ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെയും സഹോദരൻ അദീൽ ഖാനെയ ും വ്യാജ രേഖയുപയോഗിച്ച് ബാങ്ക് അക്കൗണ്ടുണ്ടാക്കിയ കേസിൽ ഗോരഖ്പൂർ മജിസ്ട്രേറ്റ് ഒക്ടോബർ ആറുവരെ റിമാൻഡ് ചെയ്തു. ഇരുവരും ഗോരഖ്പൂർ ജയിലിലാണ്.
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കുഞ്ഞുങ്ങൾ കുട്ടമരണത്തിനിടയായ ആശുപത്രി സന്ദർശിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീൽ ഖാന് മജിസ്ട്രേറ്റ് കോടതി ജാമ്യംനൽകി വിെട്ടങ്കിലും പൊലീസ് മറ്റൊരു കേസിൽ കുടുക്കി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആദ്യ കേസിൽ ശനിയാഴ്ചയാണ് ജാമ്യത്തിൽ വിട്ടത്. എന്നാൽ, ഗൊരഖ്പൂരിലെ വീട് റെയ്ഡ് നടത്തി സഹോദരൻ അദീലിനെയും കസ്റ്റ്ഡിയിലെടുത്ത് അദ്ദേഹത്തിെനതിരെ മൂന്നുമാസം മുമ്പുള്ള കേസിൽ കഫീലിനെക്കൂടി പ്രതിയാക്കുകയായിരുന്നു.
