ഗോരഖ്പുർ ദുരന്തം: ഡോ. കഫീൽ ഖാൻ ഉൾപ്പെടെ രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ
text_fieldsഗോരഖ്പുർ: ഒാക്സിജൻ കിട്ടാതെ കുട്ടികൾ കൂട്ടത്തോടെ മരിച്ച ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കുകൂടി സസ്പെൻഷൻ. എ.ഇ.എസ് വാർഡിെൻറ ചുമതല വഹിച്ച ഡോ. കഫീൽ ഖാൻ, അനസ്തേഷ്യ വിഭാഗം ഇൻ ചാർജ് ഡോ. സതീഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.െക. സിങ് പറഞ്ഞു.
ചീഫ് സെക്രട്ടറി രാജീവ് കുമാറിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അന്നത്തെ പ്രിൻസിപ്പൽ ഡോ. രാജീവ്കുമാർ മിശ്ര, ഡോ. സതീഷ്, ഒാക്സിജൻ വിതരണം ചെയ്തിരുന്ന പുഷ്പ സെയിൽസ് ലിമിറ്റഡ് എന്നിവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാറിന് ശിപാർശ െചയ്തിരുന്നു. 60ലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ ഏഴു പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
