Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി ചിദംബരം...

കാർത്തി ചിദംബരം അറസ്​റ്റിൽ

text_fields
bookmark_border
കാർത്തി ചിദംബരം അറസ്​റ്റിൽ
cancel

ചെന്നൈ: മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തി​​​​​​​​​െൻറ മകനും എ.​െഎ.സി.സി അംഗവുമായ കാർത്തി ചിദംബര (45)ത്തെ സി.ബി.​െഎ അറസ്​റ്റു ചെയ്​തു.  െഎ.എൻ.എക്​സ്​ മീഡിയാ  കമ്പനിക്ക്​വേണ്ടി വിദേശ നിക്ഷേപ ഇടപാടിൽ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട കാർത്തി ​അന്വേഷണ ഏജൻസിയുമായി സഹകരിക്കാത്തതിനെ തുടർന്നാണ്​  അറസ്​റ്റെന്നാണ്​ വിശദീകരണം. ബിസിനസ്​ രംഗത്തുള്ള കാർത്തി ബുധനാഴ്​ച്ച  രാവിലെ ലണ്ടനിൽ നിന്നുഎത്തിയ ഉടൻ ചെന്നെ വിമാനത്താവളത്തിൽ കാത്ത്​ നിന്ന സി.ബി.​​െഎ സംഘം അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന്​ പതിനൊന്നു മണിയോടെ ചെന്നൈയിൽനിന്ന്​ വിമാനത്തിൽ ഡൽഹിക്ക് കൊണ്ടുപോയി. നാലരയോടെ പട്യാല സി.ബി.​െഎ കോടതിയിൽ ഹാജരാക്കി. ​

വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്​സ്​ മീഡിയാ  ടെലിവിഷൻ കമ്പനിക്ക്​ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡി​​​​​​​െൻറ (എഫ്‌.ഐ.പി.ബി) അനുമതിലഭ്യമാക്കിയതിലൂടെ ഡയറക്​ടർ ബോർഡംഗങ്ങളിൽ നിന്ന്​ 3.5 കോടി രൂപാ  കോഴവാങ്ങിയെന്നാണ്​  കേസ്.​പിതാവ്​ പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ്​ ​മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങിനൽകിയത്​. കമ്പനി ഡയറക്​ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ്​ കോഴ കൈപ്പറ്റിയത്​. കേസിൽ കാർത്തിയുടെ ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​ എസ്​. ഭാസ്​കരരാമൻ നേരത്തെ അറസ്​റ്റിലായിരുന്നു.

കഴിഞ്ഞ വർഷം മെയ്​മാസത്തിലാണ്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​​ടറേറ്റും സി.ബി.​െഎയും പ്രത്യേകം കേസ്​ രജിസ്​ട്രർ ചെയ്യുന്നത്​. കേസിൽ ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവർ ഒന്നുരണ്ടും പ്രതികളും കാർത്തി പി.ചിദംബരം മൂന്നാം പ്രതിയുമാണ്​.  (മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ പ്രതികളാണ്​ ദമ്പതികളായിരുന്ന ഇന്ദ്രാണിയും പീറ്ററും.)   ആകെ ഏഴു പ്രതികളിൽ എഫ്​.​െഎ.പി.ബി ഉദ്യോഗസ്​ഥരുംപെടും​. നിലവിൽ കുറ്റാരോപിതനല്ലെങ്കിലും  മകനായ കാർത്തിയുടെ  സ്വാധീനത്തിൽ പെട്ടതായി എഫ്​.​െഎ.ആറിൽ പരോക്ഷ സൂചനയുള്ള പശ്​ചാത്തലത്തിൽ ഭാവിയിൽ  പി.ചിദംബരവും പ്രതിയാക്കപ്പെടാനുള്ള സാധ്യതയുണ്ട്​. ഡൽഹി സി.ബി.​െഎ യൂണിറ്റ്​ ഇടപാടിലെ കോഴ അന്വേഷിക്കു​േമ്പാൾഎൻഫോഴ്​സ്​മ​​​​​​​​​​െൻറ്​ ഡയറക്​ടറേറ്റ്​ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ്​ നടത്തുന്നത്​.

ഇരു ഏജൻസികളും സംയുക്​തമായി ചിദംബരത്തി​​​െൻറയും കാർത്തിയുടെയും വസതികളിലും ബിസിനസ്​ സ്​ഥാപനങ്ങളിയും പരിശോധന നടത്തിയിരുന്നു. വിദേശ ബിസിസന്​ ബന്ധമുള്ള കാർത്തി രാജ്യംവിട്ടുപോകുന്നത്​ തടയാനായി സി.ബി.​െഎ ലുക്കൗട്ട്​നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മദ്രാസ്​ ഹൈകോടതിയെ സമീപിച്ച കാർത്തിക്ക്​ സി.ബി.​െഎയുടെ ശക്​തമായ എതിർപ്പ്​ മറികടന്ന്​ വിദേശയാത്രക്ക്​ ഇക്കഴിഞ്ഞ പതിനാറാം തീയതി അനുമതി നേടിയിരുന്നു. തുടർന്ന്​ യാത്ര പോയ കാർത്തി തിരികെയെത്തിയപ്പോഴാണ്​ ധൃതിപ്പെട്ടുള്ള അറസ്​റ്റിലേക്ക്​ കാര്യങ്ങൾ എത്തിയത്​. വിശദീകരണങ്ങൾ തേടി തുടർച്ചയായ നോട്ടീസുകൾക്ക്​ കൃത്യമായി മറുപടി നൽകാതെയും ചോദ്യം ​െചയ്യാനുള്ളനീക്കത്തിൽ നിന്ന്​ ഒഴിഞ്ഞുമാറുകയും​ ചെയ്​തതിനെ തുടർന്നാണ്​ അറസ്​റ്റ്​ചെയ്യേണ്ടിവന്നതെന്നു സി.ബി.​െഎ വിശദീകരണം നൽകു​േമ്പാൾ കേന്ദ്ര സർക്കാരി​​​െൻറ രാഷ്​ട്രീയ ഗൂഡാലോചനയാണ്​ പുറത്തുവന്നതെന്നു ​കാർത്തിയും കോൺഗ്രസ്​ പാർട്ടിയും ആരോപിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karthy Chidambaram
News Summary - Kaethy Chidambaram arrested - India news
Next Story