Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടകംപള്ളിയുടെ ചൈന സന്ദർശനം: രാജ്യത്തിന് നാണക്കേടുണ്ടാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയാണ് ചൈന നിയോഗിച്ചത്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രത്തിെൻറ അനുമതി തേടിയത്. കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രം മന്ത്രിക്ക് അനുമതി നിഷേധിച്ചത്. ആദ്യമായാണ് കേന്ദ്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
