കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസ്: ഗുണ്ട സംഘത്തിലെ ആറു പേർ അറസ്റ്റിൽ
text_fieldsഅമൃത്സർ: കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് എന്നിവരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട സംഘമായ കൗശൽ ചൗധരി ഗാങ്ങിലെ ആറു പേർ അറസ്റ്റിൽ.
കബഡി താരം സന്ദീപ് സിങ് നംഗൽ അംബിയാൻ 2022ലും സുഖ്മീത് സിങ് 2021ലും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. പഞ്ചാബ് പോലീസിന്റെ അമൃത്‌സർ കൗണ്ടർ ഇന്റലിജൻസ് യൂനിറ്റ് ആണ് ഇവരെ പിടികൂടിയതെന്ന് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് തിങ്കളാഴ്ച പറഞ്ഞു.
രാജസ്ഥാനിലെ ഹൈവേ കിംഗ് ഹോട്ടലിൽ നടന്ന വെടിവെപ്പിനു പിന്നിലും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ചു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതികൾ ഉൾപ്പെട്ടതായി ഡി.ജി.പി യാദവ് പറഞ്ഞു. ഇവരിൽ നിന്ന് ആറ് അത്യാധുനിക തോക്കുകളും 40 തിരകളും കണ്ടെടുത്തു. നേരത്തേ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സംഘം വാടകക്കെടുത്ത ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയും കബഡി പ്രമോട്ടറുമായ സുർജൻ സിംഗ് ചാത്തയും പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

