Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ-റെയിൽ: രാജ്യസഭയിൽ...

കെ-റെയിൽ: രാജ്യസഭയിൽ കരീമും വേണുഗോപാലും നേർക്കുനേർ

text_fields
bookmark_border
kc venugopal-elamaram kareem
cancel
camera_alt

കെ.സി. വേണുഗോപാൽ, എളമരം കരീം

ന്യൂ​ഡ​ൽ​ഹി: 'സി​ൽ​വ​ർ ലൈ​ൻ' പാ​ത​ക്ക്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ചൊ​ല്ലി രാ​ജ്യ​സ​ഭ​യി​ൽ ബ​ഹ​ളം. സി.​പി.​എം രാ​ജ്യ​സ​ഭ നേ​താ​വ്​ എ​ള​മ​രം ക​രീ​മി​ന്‍റെ ആ​വ​ശ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ പ​റ​ഞ്ഞ്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ രം​ഗ​ത്തു​വ​ന്നു.

അ​തേ​ക്കു​റി​ച്ച്​ സ​ഭ​യി​ൽ വി​വാ​ദം വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ പ​ദ്ധ​തി പ​ഠി​ക്ക​ട്ടെ​യെ​ന്നും ഗു​ണ​ദോ​ഷ​ങ്ങ​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്നും പ​റ​ഞ്ഞ്​ രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ബ​ഹ​ള​ത്തി​ന്​ ത​ട​യി​ട്ടു. അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പാ​ത നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ട്​ കേ​ര​ള​ത്തി​ലെ ര​ണ്ട​റ്റ​ങ്ങ​ളെ​യും നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ട്​ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും നി​ല​വി​ൽ അ​ത്​ 10 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ​യാ​ണെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു. 200 കി.​മീ വേ​ഗ​ത്തി​ൽ ഒ​രു ദി​വ​സം 80,000 പേ​

ർ​ക്ക്​ യാ​ത്ര ചെ​യ്യാ​നു​ള്ള​താ​ണി​ത്. സാ​ധ്യ​താ​പ​ഠ​നം 2019ൽ ​ന​ട​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ ബോ​ർ​ഡ്​ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. 2019 ജൂ​ണി​ൽ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​താ​ണെ​ന്നും ക​രീം തു​ട​ർ​ന്നു. പ​ദ്ധ​തി​യു​ടെ ത​യാ​റെ​ടു​പ്പി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ കൂ​ടി ക​രീം പ​റ​ഞ്ഞ​തോ​ടെ വേ​ണു​ഗോ​പാ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു. വേ​ണു​ഗോ​പാ​ൽ എ​ന്താ​ണ്​ പ​റ​യു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ നാ​യി​ഡു ചോ​ദി​ക്കു​ക​യും ചെ​യ്തു. അ​തി​നെ ക​രീം ചോ​ദ്യം ​ചെ​യ്ത​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ നാ​യി​ഡു ത​ള്ളി.

പ​രി​സ്ഥി​തി​ക്ക്​ ഈ ​പ​ദ്ധ​തി വ​രു​ത്തു​ന്ന ആ​ഘാ​ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ കേ​ര​ള സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക്​ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണെ​ന്ന്​ കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കേ​ര​ളം ഒ​ന്ന​ട​ങ്കം ഈ ​പ​ദ്ധ​തി​ക്ക്​ എ​തി​രാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemkc venugopalK Rail silverline
News Summary - K-Rail: Elamaram Kareem and KC Venugopal face off in Rajya Sabha
Next Story