Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.ആർ.എസ്

text_fields
bookmark_border
Yashwant Sinha
cancel
Listen to this Article

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം കൂടി ബാക്കി നിൽക്കെ, പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്).

കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടി.ആർ.എസിനെ പ്രതിനിധീകരിച്ച് താൻ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമ റാവു പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചു. പത്രിക സമർപ്പണ ചടങ്ങിൽ പാർട്ടി എം.പിമാർക്കൊപ്പം താനും പങ്കെടുക്കുമെന്നും കെ.ടി. രാമറാവു ട്വിറ്ററിൽ കുറിച്ചു.

യശ്വന്ത് സിൻഹ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിനേക്കാൾ ഭരണഘടനയെ കൂടുതൽ ചേർത്തുപിടിച്ച് പ്രവർത്തിക്കുമെന്ന് സിൻഹ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുർമുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈമാസം 29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionTRSK Chandrashekar RaoYashwant Sinha
News Summary - K Chandrashekar Rao-Led TRS Backs Yashwant Sinha For President
Next Story