Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ. ചന്ദ്രശേഖര റാവു...

കെ. ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ വ്യാഴാഴ്​ച

text_fields
bookmark_border
കെ. ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ വ്യാഴാഴ്​ച
cancel

ഹൈദരാബാദ്: ടി.ആർ.എസ്​ (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു വീണ്ടും തെലങ്കാന മുഖ്യമന്ത്രിയാവ ും. വ്യാഴാഴ്ച ഉച്ചക്ക്​ 1.34ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി.ആർ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കും.

ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കൊപ്പം ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന്​ സൂചനയുണ്ട്​. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്‌.

ജ്യോതിഷികളുടെ നിർദേശ പ്രകാരമാണ്​ സത്യപ്രതിജ്ഞാസമയം ഉച്ചയ്ക്ക് 1.34 ആക്കിയത്​. കാലാവധി പൂര്‍ത്തിയാവുന്നതിന്​ ഒമ്പത് മാസം മുമ്പ്​ തന്നെ നിയമസഭ പിരിച്ചുവിട്ട് ചന്ദ്രശേഖര റാവ​ു തിരഞ്ഞെടുപ്പിനെ നേരിട്ടതും ജ്യോതിഷികളുടെ ഉപദേശമനുസരിച്ചായിരുന്നു. 119 അംഗ സഭയില്‍ 88 സീറ്റിലാണ് ടി.ആര്‍.എസ് വിജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsK. Chandrasekhar Raotelengana CMoath taking cermony
News Summary - K. Chandrasekhar rao will again telengana CM; oath taking cermony will be on thursday -india news
Next Story