Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ്യോതിരാദിത്യ സിന്ധ്യ...

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; ബി.ജെ.പിയിലേക്ക്​

text_fields
bookmark_border
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; ബി.ജെ.പിയിലേക്ക്​
cancel

ന്യൂഡൽഹി: മധ്യപ്രദേശിലെ കമൽനാഥ്​​ സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ്​ ജ്യോത ിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു. രാജികത്ത്​ സിന്ധ്യ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമ ാറി.

മധ്യപ്രദേശ്​ സർക്കാറുമായി ഇടഞ്ഞുനിന്ന സിന്ധ്യ ഇന്ന്​ രാവിലെ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ വസതിയ ിലെത്തി കൂടിക്കാഴ്​ച നടത്തിയിരുന്നു. അമിത്​ഷായും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു. ഇതിന്​ തൊട്ടുപിന്നാലെയാണ്​ ട്വിറ്ററിലൂടെ സിന്ധ്യ രാജി തീരുമാനം അറിയിച്ചത്​.

18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ ​ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ്​ പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന്​ കത്തിൽ പറയുന്നു. കോൺഗ്രസ്​ പാർട്ടിയിൽ തനിക്ക്​ ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. ത​​​​​​െൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട്​ പുതിയ തുടക്കത്തിന്​ ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.

അതേസമയം, കേന്ദ്ര മന്ത്രിസ്ഥാനം സിന്ധ്യക്ക് ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് സിന്ധ്യയെ വിജയിപ്പിച്ച് കേന്ദ്ര മന്ത്രിസഭയിൽ എത്തിക്കാനാണ് ബി.ജെ.പി നീക്കം.

തനിക്കൊപ്പമുള്ള 18 എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയിന്​ ശേഷമാണ്​ സിന്ധ്യ ബി.ജെ.പി പാളയത്തിലേക്കുള്ള നീക്കം തുടങ്ങിയത്​. മുതിർന്ന നേതാവ്​ ദിഗ്​വിജയ്​ സിങ്​ ഉൾപ്പെടെയുള്ളവർ സിന്ധ്യയുമായി അനുരഞ്​ജനത്തിന്​ ശ്രമിച്ചെങ്കിലും നടന്നില്ല. കോൺഗ്രസ്​ നേതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ ​പോലും സിന്ധ്യ തയാറായിരുന്നില്ല.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ച്ച ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക്​ 23 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തോ​ടെ 2018 ഡി​സം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി പ​ദം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട്​ സിന്ധ്യ പ​ല​ത​വ​ണ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

230 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സ് -114, ബി.​ജെ.​പി -107, ബി.​എ​സ്.​പി -2, എ​സ്.​പി -1, സ്വ​ത​ന്ത്ര​ര്‍ -നാ​ല് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ര​ണ്ട്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ നേരത്തേ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ലെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ‘ബ​യോ’യിൽ നിന്ന്​ കോൺഗ്രസ്​ ബന്ധം വെട്ടിമാറ്റിയത്​ ഏറെ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamalnathJyothiradhitya ScindiaIndia News
News Summary - Jyotiraditya Scindia Quits Congress - India news
Next Story