Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ്യോതിരാദിത്യ സിന്ധ്യ...

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കോ? മോദിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
Jyotiraditya-scindia
cancel

ന്യൂഡൽഹി: മധ്യപ്രദേശ്​ ​േകാൺഗ്രസിൽ വിമത ശബ്​ദമുയർത്തി ആ​റ് മ​ന്ത്രി​മാ​ര​ട​ക്കം 17 എം.എൽ.എമാരുമായി ബംഗളൂരുവി ലേക്ക്​ പറന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര ​േമാദിയുമായി കൂടിക്കാഴ്​ച നടത്തി. ഡൽഹിയിൽ പ്രധാ നമന്ത്രിയുടെ വസതിയിലെത്തിയാണ്​ കൂടിക്കാഴ്​ച നടത്തിയത്​.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും കൂടിക്കാ ഴ്​ചയിൽ പ​ങ്കെടുത്തു​. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന സൂചനയാണ്​ പുറത്തു വരുന്നത്​. തീരുമാനം വൈകീ​ട്ട്​ അറിയിക്കുമെന്നാണ്​ റിപ്പോർട്ട്​.

അതേസമയം, കോൺഗ്രസ്​ എം.എൽ.എമാരെ ബംഗളൂരുവിലേക്ക്​ കടത്തിയത്​ ബി.ജെ.പി ചാർ ട്ട്​ ചെയ്​ത പ്രത്യേക വിമാനങ്ങളിലാണെന്നതിന്​ തെളിവ്​ ലഭിച്ചതായി മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​ ആരോപിച്ചു. മാഫിയകൾക്കെതിരെ പോരാടുന്ന കമൽനാഥ്​ സർക്കാറിനെതിരെയുള്ള ഗൂഢാലോചനയാണിത്​. സംസ്ഥാനത്തെ ജനഹിതത്തിനെതിരായ നടപടിയാണിതെന്നും വോട്ടർമാർ ഉചിതമായ മറുപടി നൽകുമെന്നും ദിഗ്​വിജയ്​ സിങ്​ പ്രതികരിച്ചു. ഭോപ്പാലിൽ കമൽ നാഥി​​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. യാഥാർഥ പാർട്ടി​ പ്രവർത്തകർ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ചൊ​ല്ലി മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ​ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ത​മ്മി​ലു​ണ്ടാ​യി​രി​ക്കു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നീ​ക്കം. ഇ​തി​നി​ടെ ക​മ​ല്‍നാ​ഥ് സ​ര്‍ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള പ​ദ്ധ​തി ഊ​ര്‍ജി​ത​മാ​ക്കു​ക​യാ​ണ് ബി.​ജെ.​പി.

ഈ ​മാ​സം 16നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ക. ഇ​തി​ല്‍ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ബി.​ജെ.​പി​ നീ​ക്കം നടത്തുന്നുണ്ട്​. ഡ​ൽ​ഹി​യി​ലു​ള്ള ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​മാ​യി പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം ഉ​ട​നു​ണ്ടാ​വി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ച്ച ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക്​ 23 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തോ​ടെ 2018 ഡി​സം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി പ​ദം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട്​ പ​ല​ത​വ​ണ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

230 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സ് -114, ബി.​ജെ.​പി -107, ബി.​എ​സ്.​പി -2, എ​സ്.​പി -1, സ്വ​ത​ന്ത്ര​ര്‍ -നാ​ല് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ര​ണ്ട്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ നേരത്തേ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ലെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ‘ബ​യോ’യിൽ നിന്ന്​ കോൺഗ്രസ്​ ബന്ധം വെട്ടിമാറ്റിയത്​ ഏറെ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJyotiraditya Scindiamalayalam newsindia newsBJPBJPcongeress
News Summary - Jyotiraditya Scindia meets PM Narendra Modi in Delhi -india news
Next Story