Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​...

ജസ്​റ്റിസ്​ തഹിൽരമണിയുടെ രാജി രാഷ്​ട്രപതി അംഗീകരിച്ചു

text_fields
bookmark_border
Justice-Tahilramani
cancel

ചെ​ന്നൈ: മ​ദ്രാ​സ്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ജ​യ ക​മ​ലേ​ഷ്​ ത​ഹി​ൽ​ര​മ​ണി​യു​ടെ രാ​ജി രാ​ഷ്​​ ട്ര​പ​തി അം​ഗീ​ക​രി​ച്ചു. അ​തോ​ടെ രാ​ജ്യ​ത്തെ ഹൈ​കോ​ട​തി വ​നി​ത ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രു​ടെ എ​ണ്ണം ഒ​ന ്നാ​യി. ജ​മ്മു-​ക​ശ്​​മീ​ർ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മി​ത്ത​ൽ മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന് ന വ​നി​ത ചീ​ഫ്​ ജ​സ്​​റ്റി​സ്.

2020 ഒ​ക്​​ടോ​ബ​ർ ര​ണ്ടു​വ​രെ സ​ർ​വി​സ്​ കാ​ലാ​വ​ധി​യി​രി​ക്കെ​യാ​ണ്​ ജ​സ ്​​റ്റി​സ്​ വി.​കെ. ത​ഹി​ൽ​ര​മ​ണി​യു​ടെ രാ​ജി. ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ രാ​ജി അം​ഗീ​ക​രി​ച്ച​ത്. മു​തി​ർ​ന്ന ജ​ഡ്​​ജി​യാ​യ ജ​സ്​​റ്റി​സ്​ വി​നീ​ത്​ കോ​ത്താ​രി​യെ മ​ദ്രാ​സ്​ ഹൈ​കോ​ട​തി ആ​ക്​​റ്റി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. മേ​ഘാ​ല​യ ഹൈ​കോ​ട​തി​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ത​ഹി​ൽ​ര​മ​ണി​യു​ടെ രാ​ജി.

ബി​ൽ​കീ​സ്​ ബാ​നു കൂ​ട്ട ബ​ലാ​ത്സം​ഗ കേ​സി​ലെ​യും ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തി​നി​ടെ ബി​ൽ​കീ​സ് ​ബാ​നു​വി​​െൻറ കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ​യും 11 കു​റ്റ​വാ​ളി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ സ്ഥി​രീ​ക​രി​ച്ച്​ വി​ധി​പ്ര​സ്​​താ​വം ന​ട​ത്തി​യ​ത് ജ​സ്​​റ്റി​സ്​ ത​ഹി​ൽ​ര​മ​ണി​യാ​യി​രു​ന്നു.

ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രി​ക്കെ​യാ​യി​രു​ന്നു അ​ത്. സ്ഥ​ലം​മാ​റ്റം അ​കാ​ര​ണ​മാ​​ണെ​ന്ന്​ ആ​രോ​പി​ച്ച്​​ ത​മി​ഴ്​​നാ​ട്ടി​ലെ അ​ഭി​ഭാ​ഷ​ക​ർ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ട്രാ​ൻ​സ്​​ഫ​ർ ചോ​ദ്യം ചെ​യ്യു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി​പ​റ​യാ​ൻ വെ​ച്ചി​രി​ക്ക​യാ​ണ്. അ​തേ​സ​മ​യം, രാ​ഷ്​​ട്ര​പ​തി രാ​ജി അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​തി​​െൻറ പ്ര​സ​ക്തി ന​ഷ്​​ട​മാ​യി.

Show Full Article
TAGS:justice tahilramani madras highcourt india news malayalam news 
News Summary - Justice VK Tahilramani Resignation President Accepted -India News'
Next Story