ന്യൂനപക്ഷത്തിനെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ
text_fieldsബംഗളുരു: ന്യൂനപക്ഷത്തിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. കോടതി നടപടിക്കിടെയായിരുന്നു ബംഗളുരുവിലെ ന്യൂനപക്ഷത്തിനെതിരായ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയുടെ പരാമർശം. തുടർന്ന് വിഷയത്തിൽ കോടതി ഇടപെട്ട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ശ്രീശാനന്ദയുടെ ഖേദപ്രകടനം. വാർത്താകുറിപ്പിലൂടെയാണ് ജസ്റ്റിസ് ശ്രീശാനന്ദ ക്ഷമാപണം നടത്തിയത്.
കോടതി നടപടിക്കിടെ പറഞ്ഞ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് തെറ്റിദ്ധാരയുണ്ടാക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മതത്തെയോ വിഭാഗത്തെയോ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. അത്തരത്തിൽ ആർക്കെങ്കിലും തോന്നലുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ജസ്റ്റിസ് ശ്രീശാനന്ദ പറഞ്ഞു.
മറ്റൊരു കേസിൽ നടത്തിയ സ്ത്രീ വിരുദ്ധപരാമർശത്തിലും ശ്രീശാനന്ദ മാപ്പ് പറഞ്ഞു. അഭിഭാഷകയെ അല്ല, അവരുടെ കക്ഷിയായ സ്ത്രീയോട് എന്ന നിലയിലാണ് താനത് പറഞ്ഞതെന്നും ശ്രീശാനന്ദ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

