നീതി പ്രതികാരമാവരുത്; തെലങ്കാന ഏറ്റുമുട്ടൽ കൊലയിൽ ചീഫ് ജസ്റ്റിസ്
text_fields
ന്യൂഡൽഹി: നീതി പ്രതികാരമാകരുതെന്നും പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകുമെന്നും ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. നീതി ഒരിക്കലും തൽക്ഷണം ലഭിക്കില്ലെന്നും അങ്ങനെയാക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. തെലങ്കാനയിലെ ബാലാത്സംഗക്കൊലയിൽ അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത് വൻ വിവാദമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിെൻറ അഭിപ്രായ പ്രകടനം.
രാജസ്ഥാൻ ഹൈകോടതിയുടെ പുതിയ കെട്ടിടം ജോധ്പുരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്. രാജ്യത്ത് ഇൗയിടെയുണ്ടായ സംഭവങ്ങൾ ക്രിമിനൽ കേസുകൾ തീർപ്പാക്കുന്നതിൽ എടുക്കുന്ന കാലതാമസവും അശ്രദ്ധയും ചൂണ്ടിക്കാട്ടുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ അശ്രദ്ധയുടെയും സമയത്തിെൻറയും കാര്യത്തിൽ രാജ്യത്തെ നീതിനിർവഹണ സംവിധാനം അതിെൻറ നിലപാടും സമീപനവും പുനഃപരിശോധിക്കണം. ഒരു ക്രിമിനൽ േകസ് തീർപ്പാക്കാൻ എടുക്കുന്ന കാലയളവും പുനഃപരിേശാധിക്കണം. ജുഡീഷ്യറി സ്വയം തിരുത്തൽ നടപടി കൈകൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അത്തരം നടപടികൾ പരസ്യപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യവും ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ, ഇത്രയേറെ വിമർശനം വരുന്ന ഘട്ടത്തിൽ രാജ്യത്തെ ജുഡീഷ്യറി സ്വയം തിരുത്തണമെന്ന കാര്യത്തിൽ സംശയമേതുമില്ല. നിയമ വ്യവഹാരങ്ങളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടിയാണ് വേണ്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറയും കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദിെൻറയും സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിെൻറ അഭിപ്രായപ്രകടനം.
തെലങ്കാനയിൽ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് എത്താനിരിക്കെയാണ് ചീഫ് ജസ്റ്റിസിൻെറ പരാമർശം. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
